ഭൂനികുതിയും ഭൂമിയുടെ ന്യായവിലയും കൂട്ടി
തിരുവനന്തപുരം: ഭൂനികുതി വര്‍ധിപ്പിച്ചും ഭൂമിയുടെ ന്യായവില 10 ശതമാനം കൂട്ടിയും ധനമന്ത്രിയുടെ ബജറ്റ് പ്രസംഗം.
Also Read: കേരള ബജറ്റ് ഒറ്റനോട്ടത്തില്‍
എതിര്‍പ്പിനെ തുടര്‍ന്ന് 2015 ല്‍ യുഡിഎഫ് സര്‍ക്കാര്‍ ഉപേക്ഷിച്ച ഭൂനികുതി പുനസ്ഥാപിക്കുകയായിരുന്നു.
ഭൂമിയുടെ ന്യായവില 10 ശതമാനം വര്‍ധിപ്പിച്ചു. സ്ഥാവരവസ്തുക്കളുടെ കൈമാറ്റത്തിന് കുടുംബാംഗങ്ങള്‍ തമ്മിലുള്ള മുക്ത്യാറുകള്‍ക്കുള്ള മുദ്രവില 300 രൂപയില്‍നിന്നു 600 രൂപയാക്കി.
കുടുംബാംഹങ്ങള്‍ തമ്മിലുള്ള ഭാഗപത്രം , ദാനം , ഒഴിമുറി എന്നീ ആധാരങ്ങള്‍ക്ക് മുദ്രവില നിരക്ക് ഏറ്റവും കുറഞ്ഞത് 1000 രൂപയും അല്ലെങ്കില്‍ വില്‍പന വിലയുടെ 0.2 ശതമാനമോ ഏതാണോ അധികം വരുന്നത് അതു മുദ്രവിലയായി കണക്കാക്കും.
ചിട്ടി പ്രകാരമുള്ള ആര്‍ബ്രിട്ട്രേഷന്‍ നടപടികള്‍ക്ക് ആര്‍ബിട്ട്രേഷന്‍ തുകയുടെ 2 ശതമാനം കോര്‍ട്ട് ഫീസ് ഏര്‍പ്പെടുത്തും.
സാക്ഷ്യപ്പെടുത്തിയ ആധാരത്തിന്റെ പകര്‍പ്പുകള്‍ക്ക് 10 പേജില്‍ കൂടുതലുള്ള ഓരോ പേജിനും 5 രൂപ അധികം ഈടാക്കും. സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ഫീസ് 5 ശതമാനം കൂട്ടി.
ഫ്‌ളാറ്റുകള്‍ ഒഴികെയുള്ള കെട്ടിടങ്ങള്‍ക്ക് ആദായ നികുതി നിയമപ്രകാരം മൂല്യം നിര്‍ണയിക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അവലംബിച്ചുകൊണ്ട് നിയമനിര്‍മാണം നടത്തുമെന്നും ധനമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."