കെ.എസ്.ആര്.ടി.സി പെന്ഷന് കുടിശ്ശിക മാര്‍ച്ചിനുള്ളില്‍: മന്ത്രി ശശീന്ദ്രന്
കണ്ണൂര്‍: കെ.എസ്.ആര്.ടി.സി പെന്ഷന് കുടിശ്ശിക മാര്‍ച്ചിനുള്ളില്‍ കൊടുത്തു തീര്‍ക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്. കെ.എസ്.ആര്.ടി.സിയെ സ്വന്തം കാലില്‍ നിര്‍ത്താന്‍ പ്രാപ്തമാക്കുകയാണു സര്‍ക്കാര്‍ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
വീണ്ടും സത്യപ്രതിജ്ഞ ചെയ്തു മന്ത്രി സ്ഥാനം ഏറ്റെടുത്ത ശേഷം ജന്മനാട്ടിലെത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. കെ.എസ്.ആര്.ടി.സിയില്‍ പ്രൊഫഷണലുകളെ നിയമിക്കും.
ബജറ്റില്‍ പറഞ്ഞതുപോല മൂന്നു കേന്ദ്രങ്ങളായി വിഭജിച്ച് എക്സിക്യൂട്ടീവ് ഡയറക്ടര്‍മാര്‍ക്കു ചുമതല നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രശ്നങ്ങളും പ്രതിസന്ധികളും പരിഹരിക്കുന്നതിന് ആവശ്യമായ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും രൂപപ്പെടുത്താനായി ട്രേഡ് യൂനിയന്‍ നേതാക്കളുമായി അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തും. എന്നും സര്‍ക്കാര്‍ ചെലവില്‍ കെ.എസ്.ആര്.ടി.സിയെ മുന്നോട്ടുകൊണ്ടുപോകുക പ്രായോഗികമല്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."