ടെല്‍ക്കിന് എല്ലാ സഹായങ്ങളും നല്‍കും: വൈദ്യുതിമന്ത്രി
അങ്കമാലി: നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖല സ്ഥാപനമായ ടെല്‍ക്കിനെ രക്ഷപ്പെടുത്തി തൊഴിലാളികളെ സംരക്ഷിക്കുവാന്‍ കെ.എസ്.ഇ .ബിയുടെ എല്ലാ സഹായങ്ങളും ഉണ്ടാകുമെന്ന് വൈദ്യുതി മന്ത്രി എം.എം മണി പറഞ്ഞു. ടെല്‍ക്ക് സന്ദര്‍ശനത്തിനെത്തിയ മന്ത്രി അധികൃതരോടും തൊഴിലാളികളോടും യൂണിയന്‍ പ്രതിനിധികളോടും ചര്‍ച്ചകള്‍ നടത്തിയതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. പണ്ടത്തെ പോലെ പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് വേണ്ടത്ര പരിഗണന ഇന്ന് ലഭിക്കുന്നില്ല. ഇത് മൂലം നിരവധി പൊതു മേഖല സ്ഥാപനങ്ങള്‍ നശിക്കുന്നതിന് കാരണമായിട്ടുണ്ട്. ഇങ്ങനെ ടെല്‍ക്കിനെ ഇല്ലാതാക്കുവാന്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ അനുവദിക്കുകയില്ല.
രാജ്യത്ത് പൊതുമേഖല സ്ഥാപനങ്ങള്‍ ഇല്ലാതാക്കുന്നതിനുള്ള നയമാണ് നടപ്പിലാക്കി വരുന്നത് .ഇത് കേരളത്തില്‍ നടപ്പിലാക്കുവാന്‍ എല്‍.ഡി. എഫ് അനുവദിക്കുകയില്ല.
കെ.എസ്.ഇ.ബിയുടെ എല്ലാ ട്രാന്‍സ്‌ഫോമറുകളുടെയും അറ്റകുറ്റപണികള്‍ നടത്തുവാന്‍ ടെല്‍ക്കിനെ ഏല്‍പ്പിക്കുവാന്‍ ആലോചിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ ടെല്‍ക്ക് ചെയര്‍മാന്‍ എന്‍ സി മോഹനന്‍, മാനേജിങ് ഡയറക്ടര്‍ ബി പ്രസാദ് തുടങ്ങിയവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."