കേന്ദ്രം നല്‍കുന്ന ധാന്യം മാത്രമേ വിതരണം ചെയ്യാനാവുകയുള്ളൂ: മുഖ്യമന്ത്രി
തലശ്ശേരി: കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കുന ഭക്ഷ്യധാന്യം മാത്രമേ സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ സാധിക്കുകയുള്ളൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പിണറായി ഫാര്‍മേഴ്‌സ് വെല്‍ഫെയര്‍ കോ.ഓപ് സൊസൈറ്റിയുടെ ഉദ്ഘാടനം പിണറായി ഓലയമ്പലത്ത് നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നെല്ലുല്‍പ്പാദനം ഇന്ന് കുറഞ്ഞ് വരികയാണ്. ഉല്‍പ്പാദന കുറവിന് കാരണം നെല്‍കൃഷിയില്‍ നിന്ന് കേരളം പിറകോട്ട് പോയതാണ്. നെല്ലുല്‍പ്പാദനം വര്‍ധിപ്പിച്ചാല്‍ മാത്രമേ കേരളത്തിന് മുന്നോട്ട് പോകാന്‍ കഴിയുകയുള്ളൂ. റേഷന്‍ ഇന്ന് സ്തംഭനാവസ്ഥയിലാണ്. സംസ്ഥാനത്തിന്റെ റേഷന്‍ അരി വിഹിതം വര്‍ധിപ്പിക്കാന്‍ നിരവധി തവണ കേന്ദ്രത്തോട് ആവശ്യപ്പെട്ടെങ്കിലും അത് നടപ്പിലായില്ലെന്നും പിണറായി പറഞ്ഞു.
കാര്‍ഷിക മേഖലയിലെ തിരിച്ചടി ഒഴിവാക്കാന്‍ വിദേശത്തെ ഉന്നതമായ സാങ്കേതികത ഇവിടെ പ്രാവര്‍ത്തികമാക്കണം. അങ്ങിനെ വരുമ്പോള്‍ കൃഷി ലാഭകരമാവും. അപ്പോള്‍ യുവാക്കള്‍ കാര്‍ഷികവൃത്തിയിലേക്ക് കടന്ന് വരുമെന്നും മുഖ്യമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.കേന്ദ്ര സര്‍ക്കാര്‍ ഉണ്ടാക്കിയ വിവിധ കരാറുകളുടെ തിരിച്ചടികളാണ് കാര്‍ഷിക മേഖല ഇപ്പോള്‍ അനുഭവിച്ച് കൊണ്ടിരിക്കുന്നത്. സഹകരണ രംഗം ജനകീയ പ്രസ്ഥാനമാണ്. അതിനെ സംരക്ഷിക്കപ്പെടാനും ഉയര്‍ത്താനും നമുക്ക് കഴിയണമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.
സൊസൈറ്റി പ്രസിഡന്റ് പി.ബാലന്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രാജീവന്‍, പിണറായി പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഗീതമ്മ, ജില്ലാ സഹകരണ ബേങ്ക് പ്രസിഡന്റ് എ.കെ ബാലകൃഷ്ണന്‍,പി.കെ പുരുഷോത്തമന്‍, വി.രാമകൃഷ്ണന്‍, കെ.മനോഹരന്‍, എം.പി കൃഷ്ണന്‍ നായര്‍, എന്‍.ബാലന്‍, എന്‍.പി താഹിര്‍, ടി.ഭാസ്‌ക്കരന്‍, കെ.കെ രാജന്‍, ആലക്കണ്ടി രാജന്‍, സി.വി സുമജന്‍, ടി.അനില്‍, വി.ലീല സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."