പുഴപുറമ്പോക്ക് ഭൂമി കൈവശ കര്‍ഷകര്‍ക്കു പട്ടയം അനുവദിക്കണം: സ്വതന്ത്ര കര്‍ഷക സംഘം
തൃക്കരിപ്പൂര്‍: ജില്ലയിലെ തീരദേശ പഞ്ചായത്തുകളില്‍ വര്‍ഷങ്ങളായി പുഴപുറമ്പോക്ക് ഭൂമി ഗ്രാമപഞ്ചായത്തുകളില്‍ നിന്നു ലീസിനു വാങ്ങി കൈവശം വച്ചു വരുന്ന കര്‍ഷകര്‍ക്കു കൈവശ ഭൂമിക്കു പട്ടയം ലഭ്യമാക്കാന്‍ നടപടി ഉണ്ടാക്കണമെന്ന് തൃക്കരിപ്പൂര്‍ മണ്ഡലം സ്വതന്ത്ര കര്‍ഷക സംഘം പ്രവര്‍ത്തക കണ്വന്ഷന് ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. അഞ്ചു പതിറ്റാണ്ടുകളിലേറെ ഗ്രാമപഞ്ചായത്തുകളില്‍ നിന്നു പുറമ്പോക്ക് ഭൂമി ലീസിനു വാങ്ങി അനുഭവങ്ങളും കെട്ടിടങ്ങളും ഉണ്ടാക്കി കൈവശംവച്ചു വരുന്ന നൂറുകണക്കിന് കര്‍ഷകരാണ് കൈവശ ഭൂമിക്ക് പട്ടയം ലഭിക്കാതെ വിഷമിക്കുന്നതെന്നു കണ്വന്ഷന് ഉന്നയിച്ചു.
തൃക്കരിപ്പൂര്‍ ബാഫഖി സൗധത്തില്‍ ചേര്‍ന്ന കണ്വന്ഷന് ജില്ലാ സ്വതന്ത്ര കര്‍ഷക സംഘം ജനറല്‍ സെക്രട്ടറി എ.എ അബ്ദുല്‍ റഹിമാന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് ഉസ്മാന് പാണ്ട്യാല അധ്യക്ഷനായി.
മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും ഫെബ്രുവരി 28 നകം പഞ്ചായത്ത് തല കണ്‍വെന്‍ഷനുകള്‍ വിളിച്ച് കൂട്ടാന്‍ തീരുമാനിച്ചു. വി.സി.ഏ റഹ്മാന് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജനറല്‍ സെക്രട്ടറി ഒ.ടി അഹമ്മദ് ഹാജി, കെ.കെ അഹമ്മദ് ഹാജി, വി.ടി ശാഹുല്‍ ഹമീദ് ഹാജി, ജാതിയില്‍ അസ്സൈനാര്‍, എ.പി അഹമ്മദ് കുഞ്ഞി, രാമരം സലാം ഹാജി, എറാന്‍ കുട്ടി ഹാജി, സി.കെ.പി അഹമ്മദ് കുഞ്ഞി, കെ.കെ അമീര്‍, എന്‍.സി അബ്ദുല്‍ റഹിമാന്‍, വി.കെ മഹമൂദ്, കെ.വി.പി അബ്ദുല്ല ഹാജി, വി.പി മുഹമ്മദ് കുഞ്ഞി ഹാജി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."