HOME
DETAILS
MAL
അമിത്ഷായുടെ റാലിക്കെതിരേ ഹരിത ട്രിബ്യൂണല്‍
backup
February 09 2018 | 20:02 PM
ന്യൂഡല്‍ഹി:ഹരിയാനയിലെ ജിന്ദില്‍ ഒരു ലക്ഷത്തിലധികം ബൈക്കുകളുടെ അകമ്പടിയോടെ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ നടത്തുന്ന റാലിക്കെതിരേ ദേശീയ ഹരിത ട്രിബ്യൂണല്‍. ഈ മാസം 15നാണ് അമിത് ഷായുടെ റാലി നടക്കുന്നത്. വാഹനങ്ങളുടെ ആധിക്യം മലിനീകരണത്തിന് കാരണമാകുമെന്ന് കണ്ട് നല്‍കിയ പൊതു താല്‍പര്യ ഹരജിയില്‍ ഹരിത ട്രിബ്യൂണല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരിനോട് ഇതുസംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ടത്.
കേന്ദ്ര പരിസ്ഥിതി മന്ത്രാലയം, ഹരിയാന സര്‍ക്കാര്‍, ഹരിയാന സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്, കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവരോട് വിശദീകരണം ആവശ്യപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."