വ്യാപാരി വ്യവസായി സെമിനാറും പഠനക്ലാസും നാളെ
പാലാ: കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി മീനച്ചില്‍ താലൂക്ക് സെമിനാറും പഠനക്ലാസും നാളെ അരുണാപുരം സണ്‍സ്റ്റാര്‍ ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 9.30 ന് ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീന്‍ യോഗം ഉദ്ഘാടനം ചെയ്യും.
താലൂക്ക് പ്രസിഡന്റ് എം.കെ തോമസുകുട്ടി മുതുപുന്നയ്ക്കലിന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പെരിങ്ങമല രാമചന്ദ്രന് മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പ്രസിഡന്റ് ജോര്‍ജ് ജേക്കബ്, സംസ്ഥാന സെക്രട്ടറി എ.എം.എ ഖാദര്‍, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം റ്റി.ഡി. ജോസഫ്, പാലാ യൂനിറ്റ് പ്രസിഡന്റ് വക്കച്ചന് മറ്റത്തില്‍, താലൂക്ക് ജനറല്‍ സെക്രട്ടറി വി.സി ജോസഫ് വടക്കേകുന്നേല്‍, ജില്ലാ ട്രഷറര്‍ എന്‍.പി തോമസ്, താലൂക്ക് ട്രഷറര്‍ കെ.എം മാത്യു, താലൂക്ക് വൈസ് പ്രസിഡന്റുമാരായ ഇഗ്നേഷ്യസ് തയ്യില്‍, സി.എം മത്തായി പ്രസംഗിക്കും. 800-ഓളം വ്യാപാരികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
12-ന് നടക്കുന്ന പഠനക്ലാസില്‍ ഇന്‍കംടാക്സ് സംബന്ധമായ വിഷയത്തെക്കുറിച്ച് സി.എ പ്രശാന്ത് ശ്രീനിവാസനും, 2-ന് ചരക്ക് സേവന നികുതിയെക്കുറിച്ച് ഡോ. തോമസ് ജോസഫ് തൂങ്കുഴിയും (രജിസ്ട്രാര്‍, ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്റ് ടാക്സേഷന്‍, കേരള), 3.30-ന് ഇലക്ട്രോണിക്സ് കാഷ്ലസ് മണിയെക്കുറിച്ച് പ്രൊഫ. ബ്രിജേഷ് ജോര്‍ജ്ജ് ജോണും ക്ലാസ് എടുക്കും. വൈകിട്ട് 4 ന് നടക്കുന്ന സമ്മേളനത്തില്‍ എസ്.എസ്.എല്‍.സി, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, പ്ലസ് ടു ക്ലാസുകളില്‍ എപ്ലസ് നേടിയിട്ടുള്ള മീനച്ചില്‍ താലൂക്കിലെ വ്യാപാരികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ അവാര്‍ഡ് വിതരണം ചെയ്യും. വിവിധ വിഷയങ്ങളില്‍ മികവ് തെളിയിച്ച വിദ്യാര്‍ഥികള്‍ക്ക് സ്പെഷ്യല്‍ അവാര്‍ഡും ഇതോടനുബന്ധിച്ച് നല്‍കും. വ്യാപാരികളായ ത്രിതല പഞ്ചായത്ത് അംഗങ്ങളെ യോഗത്തില്‍ ആദരിക്കും. മീനച്ചില്‍ താലൂക്കിലെ വ്യാപാരമേഖലയില്‍ യൂനിറ്റ് ഭാരവാഹികളായി പ്രവര്‍ത്തിച്ചുവരുന്ന 70 വയസ് പൂര്‍ത്തിയായ മുതിര്‍ന്ന അംഗങ്ങളെ യോഗത്തില്‍ ആദരിക്കും. താലൂക്കിലെ മികച്ച യൂണിറ്റ്, യൂനിറ്റ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ട്രഷറര്‍ എന്നിവര്‍ക്കുള്ള താലൂക്ക് പ്രസിഡന്റ് അവാര്‍ഡും യോഗത്തില്‍ വിതരണം ചെയ്യും. പാലായില്‍ നടന്ന പത്രസമ്മേളനത്തില്‍ എം.കെ തോമസുകുട്ടി, വി.സി ജോസഫ്, നിയാസ് വെള്ളൂപ്പറമ്പില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."