HOME
DETAILS
MAL
പൈപ്പ് വെള്ളം കുടിച്ച് മൂന്നുപേര്‍ മരിച്ചു
backup
February 14 2018 | 01:02 AM
ഷിമോഗ: ഗ്രാമപഞ്ചായത്ത് വിതരണം ചെയ്ത വെള്ളം കുടിച്ച് മൂന്നുപേര്‍ മരിച്ചു. 35 പേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭദ്രാവതി താലൂക്കിലെ മെയ്ദലുലു ഗ്രാമത്തില്‍ പഞ്ചായത്ത് വിതരണം ചെയ്യുന്ന വെള്ളം കുടിച്ചാണ് അപകടമുണ്ടായത്. വെള്ളം കുടിച്ചവര്‍ക്കെല്ലാം ഛര്‍ദ്ദിയും വയറിളക്കവും വയറുവേദനയും ഉണ്ടായിരുന്നു. ഇതേ തുടര്‍ന്ന് എല്ലാവരേയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ചികിത്സക്കിടയിലാണ് മൂന്നുപേര്‍ മരിച്ചത്. ശിവപ്പ(75), ഇയാളുടെ മകന് ഹനുമന്തപ്പ(35), പഞ്ചാക്ഷരപ്പ(65) എന്നിവരാണ് മരിച്ചത്. വെള്ളത്തിന്റെ സാമ്പിള്‍ ശേഖരിച്ച് പരിശോധനക്ക് അയച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."