HOME
DETAILS

സെറ്റ്: അറിയേണ്ടതെല്ലാം

  
backup
May 31 2016 | 11:05 AM

set-exam

ഹയര്‍സെക്കന്‍ഡറി, നോണ്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി അധ്യാപക നിയമനത്തിനു സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല യോഗ്യതാ നിര്‍ണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ജൂലൈ 31ന് നടത്തും. പ്രോസ്‌പെക്ടസും സിലബസും എല്‍.ബി.എസ് സെന്ററിന്റെ വെബ്‌സൈറ്റുകളില്‍ ലഭിക്കും.


ബിരുദാനന്തര ബിരുദ പരീക്ഷയില്‍ 50%ത്തില്‍ കുറയാതെ മാരക്ക് അല്ലെങ്കില്‍ തത്തുല്യ ഗ്രേഡും, ബി.എഡുമാണ് അടിസ്ഥാന യോഗ്യത.


ചില പ്രത്യേക വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമുള്ളവരെ ബി.എഡ് വേണമെന്ന നിബന്ധനയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എസ്.സി, എസ്.ടി വിഭാഗത്തില്‍പ്പെടുന്നവര്‍ക്കു ബിരുദാനന്തര ബിരുദത്തിന് 5% മാര്‍ക്കിളവ് അനുവദിച്ചിട്ടുണ്ട്.


അടിസ്ഥാന യോഗ്യതയില്‍ ഒന്നുമാത്രം നേടിയവര്‍ക്കു ചുവടെയുള്ള നിബന്ധനകള്‍ പ്രകാരം സെറ്റ് പരീക്ഷ എഴുതാം.


പി.ജി ബിരുദം മാത്രം നേടിയവര്‍ ബി.എഡ് കോഴ്‌സ് അവസാന വര്‍ഷം പഠിച്ചുകൊണ്ടിരിക്കുന്നവരാകണം.
അവസാന വര്‍ഷ പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്‌സ് പഠിക്കുന്നവര്‍ക്ക് ബി.എഡ് ബിരുദം ഉണ്ടായിരിക്കണം.
നിബന്ധനപ്രകാരം സെറ്റ് പരീക്ഷ എഴുതുന്നവര്‍ അവരുടെ പി.ജി, ബി.എഡ് പരീക്ഷ നിശ്ചിത യോഗ്യതയോടുകൂടി പാസായ സര്‍ട്ടിഫിക്കറ്റുകള്‍ സെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ച തിയതി മുതല്‍ ഒരു വര്‍ഷത്തിനകം സമര്‍പ്പിക്കാത്ത പക്ഷം അവരെ ആ ചാന്‍സില്‍ സെറ്റ് പരീക്ഷ ജയിച്ചതായി പരിഗണിക്കുന്നതല്ല.


പരീക്ഷയ്ക്ക് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാന്‍ അഅവശ്യമായ നിര്‍ദേശങ്ങള്‍, രജിസ്റ്റര്‍ നമ്പര്‍, സെറ്റ് ആക്‌സസ് കീ എന്നിവ അടങ്ങിയ കിറ്റുകള്‍ കേരളത്തിലെ ഹെഡ് പോസ്റ്റ് ഓഫിസുകളില്‍നിന്നു ജൂണ്‍ 25വരെ ലഭിക്കും. ഇതിനുവേണ്ടി ജനറല്‍, ഒ.ബി.സി വിഭാഗങ്ങളില്‍പെടുന്നവര്‍ 750 രൂപയും എസ്.എസി, എസ്.ടി, വി.എച്ച്, പി.എച്ച് എന്നീ വിഭാഗങ്ങളില്‍പെടുന്നവര്‍ 375 രൂപയും നല്‍കണം. കേരളത്തിനു പുറത്തുളളവര്‍ ഇതു ലഭിക്കാന്‍ ഏതെങ്കിലും ഒരു ദേശസാല്‍ക്യത ബാങ്കി നിന്നു എല്‍.ബി.എസ് സെന്റര്‍ ഡയറക്ടറുടെ പേരില്‍ തിരുവനന്തപുരത്തു മാറാവുന്ന 800 രൂപയുടെ ഡി.ഡിയും എസ്.എസി, എസ്.ടി, വി.എച്ച്, പി.എച്ച് എന്നീ വിഭാഗങ്ങളില്‍പെടുന്നവര്‍ 425 രൂപയുടെ ഡി.ഡിയും സ്വന്തം മേല്‍വിലാസമെഴുതിയ (31രാ ഃ25രാ) കവര്‍ സഹിതം ഡയറക്ടര്‍, എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി, തിരുവനന്തപുരം വിലാസത്തില്‍ ജൂണ്‍ 25നകം തിരുവനന്തപുരം എല്‍.ബി.എസ് സെന്ററില്‍ ലഭിക്കത്തക്കവിധം അപേക്ഷിക്കണം.


എസ്.എസി, എസ്.ടി, വി.എച്ച്, പി.എച്ച് വിഭാഗത്തില്‍പെടുന്നവര്‍ ഫീസിളവിനായി ജാതി, വിഭാഗം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം ഹാജരാക്കണം.


അപേക്ഷയോടൊപ്പം പ്രോസ്‌പെക്ടസ് ലഭിക്കുന്നതല്ല. ഫ്രഞ്ച്, ജര്‍മന്‍, ലാറ്റിന്‍, റഷ്യന്‍, സിയിയക്ക് എന്നീ വിഷയങ്ങളില്‍ ജൂണില്‍ സെറ്റ് ഉണ്ടായിരിക്കുന്നതല്ല. സെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവര്‍, നിര്‍ബന്ധമായും എല്‍.ബി.എസ് സെന്ററിന്റെ വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തിരിക്കണം. ഇതിനുള്ള നിര്‍ദേശം പ്രോസ്‌പെക്ടസില്‍ വിശദമായി നല്‍കിയിട്ടുണ്ട്.


ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത ശേഷം ഓണ്‍ലൈന്‍ ആപ്ലിക്കേഷന്റെ പ്രിന്റ്ൗട്ട് തിരുവനന്തപുരം എല്‍.ബി.എസ് സെന്ററില്‍ തപാലിലോ നേരിട്ടോ നല്‍കേണ്ടതാണ്.


അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികള്‍ ഹാജരാക്കേണ്ട ആവശ്യമില്ല.


ഒ.ബി.സി നോണ്‍ ക്രീമീലെയര്‍ വിഭാഗത്തില്‍പ്പെടുന്നവര്‍ നോണ്‍ക്രിമിലെയര്‍ സര്‍ട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകളുടെ വിശദവിവരം പ്രോസ്‌പെക്ടസില്‍ നല്‍കിയിട്ടുണ്ട്.


പൂരിപ്പിച്ച അപേക്ഷ ജൂണ്‍ 25ന് വൈകീട്ട് അഞ്ചിനു മുന്‍പായി എല്‍.ബി.എസ് സെന്ററില്‍ ലഭിച്ചിരിക്കണം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ അന്നേദിവസം ഉച്ചക്കഴിഞ്ഞ് മൂന്നിനു മുന്‍പായി പൂര്‍ത്തിയാക്കേണ്ടതാണ്.
വൈകി ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ല. കൂടുതല്‍ വിവരം www.lbskerala.com, www.lbscetnre.org എന്നീ വെബ്‌സൈറ്റുകളില്‍ ലഭിക്കും.

അപേക്ഷാ ഫോം ലഭിക്കുന്ന ഹെഡ് പോസ്റ്റ് ഓഫിസുകള്‍:

തിരുവനന്തപുരം ജി.പി.ഒ, പൂജപ്പുര, ആറ്റിങ്ങല്‍, നെയ്യാറ്റിന്‍കര, കൊല്ലം, കൊട്ടാരക്കര, കരുനാഗപ്പള്ളി, പുനലൂര്‍, പത്തനംതിട്ട, അടൂര്‍, ചെങ്ങന്നൂര്‍, തിരുവല്ല, ആലപ്പുഴ, ചേര്‍ത്തല, കായംകുളം, മാവേലിക്കര, കോട്ടയം, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, വൈക്കം, പാല, തൊടുപുഴ, കട്ടപ്പന, എറണാകുളം, ആലുവ, കൊച്ചി, മൂവാറ്റുപുഴ, പെരുമ്പാവൂര്‍, ചാലക്കുടി, ഇരിങ്ങാലക്കുട, കുന്ദംകുളം, ത്യശൂര്‍, വാക്കാഞ്ചേരി, ആലത്തൂര്‍, ഒലവക്കോട്, ഒറ്റപ്പാലം, പാലക്കാട്, മലപ്പുറം, മഞ്ചേരി, പൊന്നാനി, തിരൂര്‍, കോഴിക്കോട്, കോഴിക്കോട് സിവില്‍ സ്റ്റേഷന്‍, കൊയിലാണ്ടി, വടകര, കല്‍പ്പറ്റ, കാഞ്ഞങ്ങാട്, കാസര്‍കോട്, കണ്ണൂര്‍,തളിപ്പറമ്പ, തലശേരി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര്‍ മുങ്ങിമരിച്ചു

Kerala
  •  4 minutes ago
No Image

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കേരളത്തില്‍; തന്തൈ പെരിയാര്‍ സ്മാരകം ഉദ്ഘാടനം ചെയ്യും, മുഖ്യമന്ത്രിയുമായി വൈകീട്ട് കൂടിക്കാഴ്ച്ച

Kerala
  •  34 minutes ago
No Image

പുരുഷന്മാര്‍ക്കും അന്തസ്സുണ്ടെന്ന് കോടതി; ലൈംഗികാതിക്രമ പരാതിയില്‍ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം

Kerala
  •  43 minutes ago
No Image

റീല്‍സ് ചിത്രീകരണത്തിനിടെ യുവാവിന്റെ മരണം; വാഹനമോടിച്ച സാബിത്ത് അറസ്റ്റില്‍

Kerala
  •  an hour ago
No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  an hour ago
No Image

കുവൈത്തില്‍ 8 ദിവസത്തിനുള്ളില്‍ 46,000 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി

Kuwait
  •  2 hours ago
No Image

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

Kuwait
  •  2 hours ago
No Image

കോടതി വിമര്‍ശനത്തിന് പുല്ലുവില; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡും നടപ്പാതയും കൈയ്യേറി സി.പി.ഐ അനുകൂല സംഘടനകളുടെ സമരം

Kerala
  •  2 hours ago
No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  3 hours ago
No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  3 hours ago