സംസ്ഥാനത്ത് നാളെമുതല്‍ സ്വകാര്യ ബസ് സമരം
തിരുവനന്തപുരം: സര്‍ക്കാര്‍ പ്രഖ്യാപിച്ച നിരക്ക് വര്‍ധന അംഗീകരിക്കില്ലെന്നും 16 മുതല്‍ നിശ്ചയിച്ചിരുന്ന അനിശ്ചിതകാല പണിമുടക്കില്‍ നിന്നും പിന്നോട്ടില്ലെന്നും സ്വകാര്യ ബസുടമകളുടെ സംഘടന അറിയിച്ചു.
നിലവിലെ വിലക്കയറ്റവും ജീവനക്കാരുടെ കൂലിയും കണക്കിലെടുക്കുമ്പോള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച നിരക്ക് വര്‍ധന ബസുടമകള്‍ക്ക് ഗുണം ചെയ്യില്ല. അതിനാല്‍ മിനിമം ചാര്‍ജ് 10 രൂപയാക്കണമെന്നാവശ്യപ്പെട്ടാണ് സമരം.
അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ നാളെ മുതല്‍ പ്രഖ്യാപിച്ച സമരം തുടരുമെന്ന് ബസ് കോര്‍ഡിനേഷന്‍ കമ്മിറ്റി ഇന്നലെ അറിയിച്ചിരുന്നു.
മിനിമം ചാർജ് ഏഴു രൂപയിൽനിന്ന് എട്ടുരൂപയാക്കി ബുധനാഴ്ച വർധിപ്പിച്ചിരുന്നു. അതേസമയം, നിരക്ക് ഇനി വര്‍ധിപ്പിക്കാനാവില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ജനങ്ങള്‍ക്ക് താങ്ങാവുന്ന വര്‍ധന മാത്രമേ നടപ്പാക്കാനാവുകയുള്ളു. ബസുടമകളുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."