3,695 കോടി വായ്പാ തട്ടിപ്പ്: കോത്താരിയും മകനും സി.ബി.ഐ അറസ്റ്റില്‍
ന്യൂഡല്‍ഹി: 3,695 കോടി രൂപ വായ്പാ തട്ടിപ്പു നടത്തിയ കേസില്‍ റോട്ടോമാക് പെന്‍സ് ഉടമ വിക്രം കോത്താരിയും മകന് രാഹുല്‍ കോത്താരിയും അറസ്റ്റില്‍. സി.ബി.ഐ ആണ് ഇവരെ അറസ്റ്റ് ചെയ്തത്.
മൂന്നു ദിവസം മുന്‍പ് കോത്താരിയെയും മകനെയും സി.ബി.ഐ ചോദ്യം ചെയ്തിരുന്നു. ബുധനാഴ്ച രാത്രിയോടെയാണ് അറസ്റ്റുണ്ടായത്.
കോത്താരിയുടെ ഓഫിസുകളിലും വീടുകളിലും സി.ബി.ഐ റെയ്ഡ് നടത്തുകയും രേഖകളും സ്വത്തുക്കളും കണ്ടെടുക്കുകയും ചെയ്തിരുന്നു.
കോത്താരിയും ഭാര്യ സാധന, മകന് രാഹുല്‍, റോട്ടോമാക് ഗ്ലോബല്‍ പ്രൈ. ലി. കമ്പനിയുടെ എല്ലാ ഡയരക്ടര്‍മാരും വായ്പാ തുക മാറ്റി ചെലവഴിച്ചുവെന്നാണ് സി.ബി.ഐ കേസ്.
ബാങ്ക് ഓഫ് ബറോഡയുടെ പരാതി പ്രകാരമാണ് ഈമാസം 18ന് സി.ബി.ഐ കേസെടുത്തത്.
ബാങ്ക് കടത്തെത്തുടര്‍ന്ന് റോട്ടോമാകിന്റെ കാണ്‍പൂര്‍ ഉല്പാദന യൂനിറ്റ് ഡിസംബര്‍ എട്ടിന് പൂട്ടിയിരുന്നു. ഇതോടെ 450 തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."