സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി മഹാരാഷ്ട്രയില്‍ കര്‍ഷക പ്രതിഷേധം
നാസിക്: കര്‍ഷക വിരുദ്ധ നടപടിക്കെതിരേ മഹാരാഷ്ട്രയില്‍ വന്‍പ്രതിഷേധം. പതിനായിരത്തിലധികം കര്‍ഷകരാണ് നാസിക്കില്‍ നിന്ന് മുംബൈയിലേക്ക് മാര്‍ച്ച് നടത്തുന്നത്. 180 കി.മീറ്റര്‍ ദൂരം കാല്‍നടയായുള്ള മാര്‍ച്ച് നാളെ മുംബൈയിലെത്തും. തുടര്‍ന്ന് മഹാരാഷ്ട്ര നിയമസഭാമന്ദിരം വളയുമെന്നും കര്‍ഷകര്‍ അറിയിച്ചു.
കാര്‍ഷിക ലോണ്‍ എഴുതിത്തള്ളുക, കര്‍ഷികാവശ്യങ്ങള്‍ക്കുള്ള വൈദ്യുതി ബില്‍ ഒഴിവാക്കുക, സ്വാമിനാഥന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ അംഗീകരിക്കുക, കാര്‍ഷികോല്‍പന്നങ്ങള്‍ക്ക് തറവില നിശ്ചയിക്കുക, ചെറുകിട-നാമമാത്ര കര്‍ഷകരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നാസിക്കില്‍ നിന്ന് മുംബൈയിലേക്ക് 25,000ലധികം വരുന്ന കര്‍ഷകര്‍ അഖിലേന്ത്യാ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ ലോങ്മാര്‍ച്ച് തുടങ്ങിയത്.
ബുള്ളറ്റ് ട്രെയിന്‍, സൂപ്പര്‍ ഹൈവേ പോലുള്ള പദ്ധതികള്‍ക്കായി കൃഷിഭൂമി ഏറ്റെടുക്കുന്ന നടപടി ഒഴിവാക്കണമെന്ന ആവശ്യം കര്‍ഷകര്‍ മുന്നോട്ടുവയ്ക്കുന്നതായി അഖിലേന്ത്യാ കിസാന്‍ സഭാ സെക്രട്ടറി രാജു ദേസ്‌ലെ പറഞ്ഞു.
കാര്‍ഷിക വായ്പയായി എടുത്ത 34,000 കോടി രൂപ എഴുതിത്തള്ളിയതായി കഴിഞ്ഞ വര്‍ഷം ജൂണില്‍ ഫട്‌നാവിസ് സര്‍ക്കാര്‍ അറിയിച്ചിരുന്നെങ്കിലും ഇതിന്റെ നേട്ടം കര്‍ഷകര്‍ക്ക് ലഭിച്ചിരുന്നില്ല.
കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതല്‍ 1,753 കര്‍ഷകരാണ് കടക്കെണിമൂലം ആത്മഹത്യ ചെയ്തത്.
കടുത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് പ്രതിഷേധ മാര്‍ച്ച് നടത്തുന്നതെന്നും കിസാന്‍സഭ പറയുന്നു.
അതേസമയം കാര്‍ഷിക കടാശ്വാസത്തിനായി 2,400 കോടി രൂപ സഹായം സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. രോഗബാധകാരണം പരുത്തിക്കൃഷിമേഖലയില്‍ വലിയ തോതില്‍ നാശമുണ്ടായതായും കൃഷി മന്ത്രി പാണ്ഡുരംഗ് ഫണ്ഡ്കര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."