ഗെയില്‍ നിര്‍മാണം പാതിവഴിയില്‍ പൊടി ശല്യം രൂക്ഷം, ദുരിതം പേറി ഇരകള്‍
താമരശേരി: ഗെയില്‍ പൈപ്പ് ലൈന്‍ നിര്‍മാണ പ്രവൃത്തികള്‍ നടത്തുന്നതിനായി കുന്നുകളും പാടങ്ങളും ഇടിച്ച് നിര്‍ത്തിയതിനെ തുടര്‍ന്ന് പൈപ്പ് ലൈന്‍ കടന്നുപ്പോകുന്ന പ്രദേശങ്ങളിലെ നിവാസികള്‍ ദുരിതം പേറുന്നു.
ഇതിനായി ഇടിച്ച് നിരത്തിയ സ്ഥലങ്ങളില്‍ നിന്നും രൂക്ഷമായ രീതിയില്‍ പൊടിശല്യം അനുഭവിക്കുന്നത് മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഉള്‍പ്പെടെ ശ്വാസ തടസത്തിനും ആസ്തമ രോഗത്തിനും കാരണമാക്കിയിട്ടുണ്ട്. രൂക്ഷമായ പൊടിശല്യം മൂലം കഠിനമായ ശ്വാസ തടസം നേരിട്ട് ചെമ്പ്ര വിളയാറച്ചാലില്‍ അംഗപരിമിതനായ വിസി ഉണ്ണി ഒരാഴ്ചയോളമായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇത്തരത്തില്‍ നിരവധി പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിക്കൊണ്ടണ്ടിരിക്കുന്നതായാണ് വിവരം.
ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ചെമ്പ്ര, താഴെ പരപ്പന്‍പൊയില്‍ പ്രദേശങ്ങളിലെ നിര്‍മാണങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. ചെറിയ കാറ്റടിച്ചാല്‍ വീട്ടിനകത്തേക്ക് പൊടി പടര്‍ന്നു പിടിക്കുന്ന അവസ്ഥയാണ്. കാലാവസ്ഥയിലെ വ്യത്യാസം കാരണം അന്തരീക്ഷത്തിലെ രോഗങ്ങള്‍ വര്‍ധിച്ച അവസ്ഥയില്‍ തന്നെയാണ് ഗെയിലിന്റെ നിര്‍മാണ പ്രവൃത്തികള്‍ മൂലം അന്തരീക്ഷ മലിനീകരണം രൂക്ഷമാക്കിയിരിക്കുന്നത്. കുട്ടികള്‍ക്കടക്കം വലിയ രോഗങ്ങള്‍ക്ക് ഇത് കാരണമാകും. പൊടിശല്യം രൂക്ഷമായതിനെ തുടര്‍ന്ന് പലരും അകലങ്ങളിലെ ബന്ധുവീടുകളിലും മറ്റും അഭയം പ്രാപിച്ചിരിക്കുകയാണ്. കെടവൂര്‍ പൊടിപ്പില്‍,ഒരുപനക്കുന്നുമ്മല്‍,ചെമ്പ്ര വിളയാറച്ചാലില്‍,
പാലക്കുന്നുമ്മല്‍ തുടങ്ങിയ ഭാഗങ്ങളിലാണ് പൊടിശല്യം രൂക്ഷമായി അനുഭവിക്കുന്നത്.
ഇവിടങ്ങളിലെ ഇരകള്‍ക്ക് നഷ്ടപരിഹാരമോ പഞ്ചനാമ അടക്കമുള്ള രേഖകളോ മറ്റോ നല്‍കാന്‍ ഗെയില്‍ ഇതുവരെയും തയാറായിട്ടില്ല. ഇതിന് പുറമെ ആകെയുള്ള സ്ഥലങ്ങള്‍ കൂടി ഗെയില്‍ ഇടിച്ചു നിരപ്പാക്കി. ഇതിനിടക്കാണ് ജനങ്ങളുടെ ആരോഗ്യവും ഗെയില്‍ അപകടത്തിലാക്കിയിരിക്കുന്നത്. നിത്യവൃത്തിക്കായി തന്നെ പ്രയാസമനുഭവിക്കുന്ന സാധാരണക്കാരന്‍ ഇതിനുവേണ്ടണ്ടി സമയവും സമ്പത്തും ചെലവഴിക്കേണ്ടണ്ട അവസ്ഥയിലാണിപ്പോള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."