HOME
DETAILS
MAL
ടി.ഡി.പിയെ സ്വാഗതം ചെയ്ത് മമത ബാനര്‍ജി
backup
March 16 2018 | 05:03 AM
ന്യൂഡല്‍ഹി: എന്‍.ഡി.എ വിടാനുള്ള ടി.ഡി.പി നീക്കത്തെ സ്വാഗതം ചെയ്ത് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. രാജ്യത്തെ ദുരന്തത്തില്‍ നിന്ന് രക്ഷിക്കാന്‍ ഇത്തരം നീക്കങ്ങള്‍ അനിവാര്യമാണെന്നും അവര്‍ ട്വീറ്റ് ചെയ്തു.
കേന്ദ്രം ഭരിക്കുന്ന എന്‍.ഡി.എയിലെ ഏറ്റവും വലിയ മൂന്നാമത്തെ കക്ഷിയാണ് തെലുഗുദേശംപാര്‍ട്ടി (ടി.ഡി.പി). ഇന്ന് രാവിലെയാണ് ടി.ഡി.പി മുന്നണിബന്ധം വേര്‍പെടുത്തിയതായി അറിയിച്ചത്. ആന്ധ്രപ്രദേശിന് പ്രത്യേക പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് നടപടി.
അതിനിടെ കേന്ദ്രസര്‍ക്കാറിനെതിരെ വൈ.എസ്.ആര്‍ കോണ്‍ഗ്രസും ടി.ഡി.പിയും അവിശ്വാസ പ്രമേയത്തിന് നോട്ടിസ് നല്‍കിയിട്ടുണ്ട്.
I welcome the TDP's decision to leave the NDA. The current situation warrants such action to save the country from disaster
— Mamata Banerjee (@MamataOfficial) March 16, 2018
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."