HOME
DETAILS

അനന്തോത്ത് ഭൂമി അളവ് നാലാം തവണയും പരാജയപ്പെട്ടു

  
backup
June 02, 2016 | 8:09 PM

%e0%b4%85%e0%b4%a8%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8b%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%ad%e0%b5%82%e0%b4%ae%e0%b4%bf-%e0%b4%85%e0%b4%b3%e0%b4%b5%e0%b5%8d-%e0%b4%a8%e0%b4%be%e0%b4%b2

മാനന്തവാടി: മൈനര്‍ സ്വത്ത് കേസുമായി ബന്ധപ്പെട്ട് വിവാദമായ അനന്തോത്ത് ഭൂമി അളന്ന് തിട്ടപ്പെടുത്തുന്നതിനുള്ള ശ്രമം നാലാം തവണയും പരാജയപ്പെട്ടു. കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ആമിനും സര്‍വേയര്‍മാരും സ്ഥലത്തെത്തിയെങ്കിലും വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളുടെയും ജനങ്ങളുടെയും ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് ആമിനും സംഘവും മടങ്ങുകയായിരുന്നു. രാവിലെ 10ഓടെയാണ് ബത്തേരി സബ് കോടതി എം.കെ ലക്ഷ്മണന്‍, ബത്തേരി താലൂക്ക് സര്‍വേയര്‍മാരായ പി.കെ അനില്‍ കുമാര്‍, വൈ ഷാഫി എന്നിവര്‍ മാനന്തവാടി സി.ഐ ഓഫിസിലെത്തിയത്. അളക്കാനുള്ള ശ്രമങ്ങള്‍ നടക്കുമെന്നറിഞ്ഞ് രാവിലെ 10 മുതല്‍ തന്നെ പട്ടര്‍കുന്ന്, ഒണ്ടയങ്ങാടി എന്നിവിടങ്ങളില്‍ നിരവധി ആളുകള്‍ തടിച്ച് കൂടിയിരുന്നു. തുടര്‍ന്ന് പൊലിസ് സംഘം വന്‍ സുരക്ഷയോടെ പയ്യമ്പള്ളി വില്ലേജ് ഓഫിസിലെത്തി രേഖകള്‍ പരിശോധിച്ച ശേഷം വില്ലേജ് ഓഫിസര്‍ കെ.എം നിസാറിനൊപ്പം വിന്‍സെന്റ് ഗിരിയിലെത്തുകയായിരുന്നു.
വിവരമറിഞ്ഞ് ഒണ്ടയങ്ങാടിയില്‍ നിന്നും വാഹനങ്ങളിലും മറ്റുമായി ആളുകള്‍ വിന്‍സെന്റ്ഗിരിയിലെത്തുകയും റോഡ് ഉപരോധിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് അര മണിക്കൂറോളം അന്തര്‍ സംസ്ഥാന പാതയായ മാനന്തവാടി-മൈസൂര്‍ റോഡില്‍ ഗതാഗതം തടസപെട്ടു.
വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ പി.വി സഹദേവന്‍, ഇ.ജെ ബാബു, അച്ചപ്പന്‍ കുറ്റിയോട്ടില്‍, കെ.എം വര്‍ക്കി, ജോണി മറ്റത്തിലാനി എന്നിവര്‍ ആമിനുമായി ചര്‍ച്ച നടത്തി. തങ്ങളുടെ പ്രതിഷേധം അറിയിക്കുകയും ചെയ്തു. ഇതോടെ ആമിനും സംഘവും സ്ഥലത്ത് നിന്ന് മടങ്ങുകയായിരുന്നു. സംഭവത്തെ കുറിച്ച് കോടതിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് ആമിന്‍ പറഞ്ഞു.
മാനന്തവാടി സി.ഐ സജീവിന്റെ നേതൃത്വത്തില്‍ എ.ആര്‍ ക്യാംപില്‍ നിന്നുള്‍പ്പടെ 150ഓളം പൊലിസുകാരാണ് ഉദ്യോഗസ്ഥരുടെ സുരക്ഷക്കായി എത്തിയത്. അഞ്ച് വില്ലേജുകളിലായി 160 ഹെക്ടറിലായി 500ഓളം അവകാശികളാണ് ഭൂമിയില്‍ വര്‍ഷങ്ങളായി കൃഷി ഇറക്കിയും വീട് നിര്‍മിച്ചും കഴിഞ്ഞ് വരുന്നത്. മുന്‍പ് മൂന്ന് തവണ ഭൂമി അളക്കാന്‍ ആമിനും സംഘവും എത്തിയിരുന്നെങ്കിലും ജനങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് മടങ്ങുകയായിരുന്നു.
അതേ സമയം ഭൂമിയുടെ അവകാശികളായവരില്‍ കുറച്ച് പേര്‍ വിധിക്കെതിരേ കോടതിയെ സമീപിച്ചതായും സൂചനയുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അശ്ലീല വീഡിയോ കാണിച്ച് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചു; ട്യൂഷൻ അധ്യാപകന് 30 വർഷം തടവും പിഴയും

Kerala
  •  4 days ago
No Image

അവധി ദിനത്തില്‍ താമരശ്ശേരി ചുരത്തില്‍ കനത്ത ഗതാഗതക്കുരുക്ക്; യാത്രക്കാരി കുഴഞ്ഞുവീണു

Kerala
  •  4 days ago
No Image

എസ്.ഐ.ആറിന്റെ പേരില്‍ നടക്കുന്നത് അടിച്ചമര്‍ത്തല്‍; മൂന്നാഴ്ച്ചക്കിടെ 16 ബിഎല്‍ഒമാര്‍ക്ക് ജീവന്‍ നഷ്ടമായി; രാഹുല്‍ ഗാന്ധി

National
  •  4 days ago
No Image

യാത്രക്കാർക്ക് സന്തോഷവാർത്ത; തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നുള്ള ആഭ്യന്തര, അന്താരാഷ്ട്ര സർവിസുകൾ വർധിപ്പിച്ചു

Kerala
  •  4 days ago
No Image

എസ്.ഐ.ആര്‍ ജോലികള്‍ കൃത്യമായി ചെയ്തില്ലെന്ന് ആരോപണം; 60 ബിഎല്‍ഒമാര്‍ക്കെതിരെ കേസെടുത്ത് യുപി പൊലിസ് 

National
  •  4 days ago
No Image

ജീവവായുവിന് വേണ്ടി; വായുമലിനീകരണത്തിനെതിരെ ഡല്‍ഹിയില്‍ ജെന്‍ സീ പ്രതിഷേധം; അറസ്റ്റ് ചെയ്ത് നീക്കി പൊലിസ് 

National
  •  4 days ago
No Image

ഡൽഹിയിൽ വൻ ലഹരിവേട്ട; 328 കിലോഗ്രാം മെത്താഫെറ്റമിൻ പിടിച്ചെടുത്തു; രണ്ട് പേർ അറസ്റ്റിൽ

National
  •  4 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്: യുഡിഎഫ് സ്ഥാനാർത്ഥികളെ ഭീഷണിപ്പെടുത്തുന്നു; സിപിഎം ചെയ്യുന്നത് ഗുണ്ടായിസമെന്ന് വിഡി സതീശൻ

Kerala
  •  4 days ago
No Image

സംസ്ഥാനത്ത് അതിശക്തമായ മഴ; തിരുവനന്തപുരത്തും കൊല്ലത്തും ഓറഞ്ച് അലര്‍ട്ട്

Kerala
  •  4 days ago
No Image

റെയിൽപാളം മുറിച്ചുകടക്കുന്നതിനിടെ അപകടം; ബെംഗളൂരുവിൽ രണ്ട് മലയാളി വിദ്യാർഥികൾക്ക് ദാരുണാന്ത്യം

Kerala
  •  4 days ago