അണ്‍എയ്ഡഡ് സ്‌കൂളുകള്‍ അടച്ചുപൂട്ടല്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
തിരുവനന്തപുരം: സംസ്ഥാനത്ത് വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ അടച്ചുപൂട്ടാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്നാവശ്യപ്പെട്ട് അസോസിയേഷന്‍ ഓഫ് സമസ്ത മൈനോരിറ്റി ഇന്‍സ്റ്റിറ്റിയൂഷന്‍സ് (അസ്മി) നേതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി.
സമൂഹത്തിലെ പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കുകയെന്ന കടമയാണ് ഈ വിദ്യാലയങ്ങള്‍ നിര്‍വഹിക്കുന്നതെന്നും സര്‍ക്കാരിന് ഒരു സാമ്പത്തികബാധ്യതയുമില്ലാതെ പ്രവര്‍ത്തിക്കുന്ന ഈ സ്‌കൂളുകള്‍ സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ടെന്നും അസ്മി നേതാക്കള്‍ മുഖ്യമന്ത്രിയെ നിവേദനത്തിലൂടെ ബോധ്യപ്പെടുത്തി. പരിശോധിച്ച് വേണ്ട നടപടി സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി നേതാക്കളെ അറിയിച്ചു.
അസ്മി സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ അഡ്വ.പി.ഉബൈദുല്ല എം.എല്‍.എ, അഡ്വ.എന്‍. ശംസുദ്ദീന്‍ എം.എല്‍.എ, മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി ബീമാപ്പള്ളി റഷീദ്, സമസ്ത മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍, അസ്മി സംസ്ഥാന ജനറല്‍ സെക്രട്ടറി ഹാജി പി.കെ മുഹമ്മദ്, കെ.കെ.എസ് തങ്ങള്‍, പി.വി മുഹമ്മദ് മൗലവി, റഹീം ചുഴലി, നവാസ് ഓമശ്ശേരി, ഒ.കെ.എം കുട്ടി ഉമരി, സലിം എടക്കര, റഷീദ് കമ്പളക്കാട്, തോന്നക്കല്‍ ജമാല്‍, അഡ്വ.പി. ആരിഫ്, മജീദ് പറവണ്ണ, ഹസ്സന്‍ ആലങ്കോട് എന്നിവരാണ് മുഖ്യമന്ത്രിയെ കണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."