മുഹമ്മദ് റാഷിദിന്റെ നേട്ടത്തിന് പത്തരമാറ്റിന്റെ തിളക്കം
തിരൂരങ്ങാടി: സാമ്പത്തികപരാധീനതക്കിടയിലും മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ പതിനൊന്നാം റാങ്ക്‌നേടിയ മുഹമ്മദ്‌റാഷിദിന്റെ വിജയത്തിന് പത്തരമാറ്റിന്റെ തിളക്കം. വെളിമുക്ക് ആലുങ്ങല്‍ കോട്ടായി അബ്ദുല്‍അസീസ്-റുഖിയ ദമ്പതികളുടെ മകനാണ് മുഹമ്മദ്‌റാഷിദ്. ചെന്നെയില്‍ കച്ചവടക്കാരനാണ് പിതാവ് അബ്ദുല്‍അസീസ്. കഠിനപ്രയത്‌നത്തിലൂടെ മികവ് തെളിയിച്ച് കുടുംബത്തിന്റെയും നാടിന്റെയും അഭിമാനമായി മാറുകയായിരുന്നു മുഹമ്മദ്‌റാഷിദ്.
തിരൂരങ്ങാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും പ്ലസ്ടുവിന് നൂറുശതമാനം മാര്‍ക്ക് വാങ്ങിയാണ് ചങ്കുവെട്ടിയിലെ സ്വകാര്യസ്ഥാപനത്തില്‍ കോച്ചിങിന് ചേര്‍ന്നത്. മൂന്നിയൂര്‍ ഹൈസ്‌കൂളില്‍ നിന്നും മുഴുവന്‍ വിഷയങ്ങളിലും എപ്ലസോടെ പാസായ മുഹമ്മദ്‌റാഷിദ് വി.ജെപള്ളി എ.എം.യു.പി സ്‌കൂളിലാണ് പ്രാഥമികപഠനം നടത്തിയത്. എന്‍ജിനീയറാവാനായിരുന്നു താല്‍പര്യമെങ്കിലും സമൂഹത്തിന് സേവനംചെയ്യണമെന്ന താല്‍പര്യമാണ് മെഡിക്കല്‍ എന്‍ട്രന്‍സ് എഴുതാന്‍ പ്രേരിപ്പിച്ചതെന്ന് റാഷിദ് പറയുന്നു. പ്ലസ്ടു കഴിഞ്ഞ ജംഷീറ, പത്താം ക്ലാസ്സില്‍ പഠിക്കുന്ന ഉമറുല്‍ഫാറൂഖ്, എട്ടാം ക്ലാസില്‍ പഠിക്കുന്ന സഫ്‌വാന്‍ എന്നിവര്‍ സഹോദരങ്ങളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."