വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂരിന്റെ വീടിനു നേരെ ആക്രമണം
കണ്ണൂര്‍: കീഴാറ്റൂരില്‍ വയല്‍ നികത്തി ബൈപ്പാസ് റോഡ് നിര്‍മിക്കുന്നതിനെതിരെ സമരം നടത്തിവരുന്ന വയല്‍ക്കിളി സമരസമിതി നേതാവ് സുരേഷ് കീഴാറ്റൂരിന്റെ വീടിനു നേരെ ആക്രമണം. കല്ലേറില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. പുലര്‍ച്ചെ 1.45 മണിയോടെയാണ് ആക്രമണം നടന്നത്.
രണ്ട് ബൈക്കുകളിലായെത്തിയവരാണ് ആക്രമണം നടത്തിയതെന്ന് സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു. വീടിന്റെ മുകളിലത്തെയും താഴത്തെയും നിലയിലെ ജനലിന്റെ ചില്ലുകള്‍ തകര്‍ക്കപ്പെട്ടിട്ടുണ്ട്. സുരേഷും കുടംബവും വിട്ടിനുള്ളില്‍ കിടന്നുറങ്ങുമ്പോഴാണ് സംഭവം. കല്ലേറുണ്ടായ ഉടന്‍ സുരേഷ് പൊലിസിനെ വിവരമറിയിക്കുകയായിരുന്നു. പൊലിസ് സ്ഥലത്തെത്തിയെങ്കിലും പ്രതികള്‍ രക്ഷപ്പെട്ടു. പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ബൈപ്പാസിനായി സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ വയല്‍ക്കിളികള്‍ നടത്തുന്ന സമരം ശക്തമാകുന്നതിന്റെ ഭാഗമായി മാര്‍ച്ച 25ന് വ്യാപകമായ പ്രക്ഷോഭം നടത്തുന്നുണ്ട്. വയല്‍ക്കിളികളുടെ സമരത്തെ പ്രതിരോധിക്കുന്നതിനായി സി.പി.എം 24ന് ശക്തിപ്രകടനത്തിനും പദ്ധതിയിട്ടുണ്ട്. ഇതിനിടെയാണ് ആക്രമണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."