HOME
DETAILS

ശരണബാല്യത്തെ അഭിനന്ദിച്ച് ബച്ച്പന്‍ ബച്ചാവോ ആന്ദോളന്‍

  
backup
March 22, 2018 | 6:01 AM

%e0%b4%b6%e0%b4%b0%e0%b4%a3%e0%b4%ac%e0%b4%be%e0%b4%b2%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%85%e0%b4%ad%e0%b4%bf%e0%b4%a8%e0%b4%a8%e0%b5%8d%e0%b4%a6%e0%b4%bf%e0%b4%9a%e0%b5%8d

 

തിരുവനന്തപുരം: സംസ്ഥാന വനിതാ ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള ശരണബാല്യം പദ്ധതിയെ അഭിനന്ദിച്ച് നോബല്‍ സമ്മാന ജേതാവായ കൈലാസ് സത്യാര്‍ത്ഥി നേതൃത്വം നല്‍കുന്ന ബച്ച്പന്‍ ബച്ചാവോ ആന്ദോളന്‍. കേരളത്തിലെ ശരണബാല്യം ടീം ഡല്‍ഹിയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചുകൊണ്ട് ബച്ച്പന്‍ ബച്ചാവോ ആന്ദോളന്‍ സംസ്ഥാന കോഓര്‍ഡിനേറ്റര്‍ പ്രസ്രീന്‍ കുന്നമ്പള്ളി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറെ സന്ദര്‍ശിച്ച് സ്‌നേഹോപഹാരം നല്‍കി.
സര്‍ക്കാര്‍ സംവിധാനത്തിന് കീഴില്‍ ബാലവേല, ബാല ഭിക്ഷാടനം തടയുന്നതിനായി ചൈല്‍ഡ് റെസ്‌ക്യൂ ഓഫിസര്‍മാരെ നിയമിച്ച ആദ്യ സംസ്ഥാനമെന്ന നിലയില്‍ കൈലാസ് സത്യാര്‍ത്ഥിയുടെ അഭിനന്ദനം മന്ത്രിയെ അറിയിച്ചു. കുട്ടികളുടെ ക്ഷേമത്തിനായി കേരളവുമായി സഹകരിക്കാന്‍ താത്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ശരണബാല്യം പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് മുന്‍കൈയെടുത്ത സാമൂഹ്യനീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍ , വനിതാ ശിശുവികസന വകുപ്പ് ഡയരക്ടര്‍ ഷീബ ജോര്‍ജ് എന്നിവര്‍ക്കും ഉപഹാരം കൈമാറി. ബാലവേല, ബാലഭിക്ഷാടന, തെരുവ് ബാല്യ വിമുക്ത കേരളത്തിനായി നാല് ജില്ലകളില്‍ ആരംഭിച്ചിട്ടുള്ള ശരണബാല്യം പദ്ധതി മറ്റ് ജില്ലകളിലേക്കും ഉടന്‍ വ്യപിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. ശരണബാല്യം പദ്ധതി കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ഉടന്‍ യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാഹുല്‍ എവിടെയെന്ന് മാധ്യമ പ്രവര്‍ത്തകര്‍; താന്‍ അദ്ദേഹത്തിന്റെ പി.എ അല്ലെന്ന മറുപടി നല്‍കി വി.കെ.ശ്രീകണ്ഠന്‍ എം.പി

Kerala
  •  13 days ago
No Image

5 വയസുള്ള കുട്ടിയെ സ്വന്തം അമ്മാവനും അമ്മായിയും 90,000 രൂപയ്ക്കു വിറ്റു; ഇയാള്‍ 1,80,000ത്തിന് കുട്ടിയെ മറ്റൊരാള്‍ക്ക് മറിച്ചു വിറ്റു; രക്ഷകരായി പൊലിസ്

National
  •  13 days ago
No Image

ശബരിമലയില്‍ വഴിപാടിനുള്ള തേന്‍ എത്തിച്ചത് ആസിഡ് കന്നാസുകളില്‍ 

Kerala
  •  13 days ago
No Image

വിള ഇന്‍ഷുറന്‍സ് തുക ലഭിക്കാത്തതിനെ തുടര്‍ന്ന് 500 രൂപയുടെ കറന്‍സി നോട്ടുകള്‍ പാടത്ത് നട്ട് കര്‍ഷകന്റെ പ്രതിഷേധം 

National
  •  13 days ago
No Image

ശ്രീലങ്കയിൽ കനത്ത നാശം വിതച്ച് 'ഡിറ്റ് വാ': 50-ന് മുകളിൽ മരണം, 25 പേരെ കാണാതായി; ഇന്ത്യൻ തീരങ്ങളിൽ അതീവജാഗ്രത

International
  •  13 days ago
No Image

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ ലൈംഗിക പീഡന പരാതി; നിർബന്ധിത ഗർഭഛിദ്രം ഡോക്ടറുടെ സഹായമില്ലാതെ; മരുന്ന് എത്തിച്ചത് സുഹൃത്ത് വഴി

crime
  •  13 days ago
No Image

എസ്.ഐ.ആർ; നിലവിലെ രീതിയിൽ തെരഞ്ഞെടുപ്പു കമ്മിഷന് നടപ്പാക്കാൻ അധികാരമില്ലെന്ന് ഹരജിക്കാർ

National
  •  13 days ago
No Image

മൂന്ന് അഴിമതി കേസുകൾ; ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രിക്ക് 21 വർഷം കഠിന തടവ്

International
  •  13 days ago
No Image

'അറസ്റ്റിലായ യുവതിയെ ഡിവൈ.എസ്.പി പീഡിപ്പിച്ചു; തന്നെയും നിർബന്ധിച്ചു'; എസ്.എച്ച്.ഒയുടെ ആത്മഹത്യാക്കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ

crime
  •  13 days ago
No Image

ഹോങ്കോങ്ങിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തം: തായ് പോ തീപിടിത്തത്തിൽ മരണം 94 ആയി; 200-ൽ അധികം പേരെ കാണാനില്ല, നടുങ്ങി ഹോങ്കോങ്

International
  •  13 days ago