HOME
DETAILS
MAL
കിഴക്കന്‍ ഗൂഥയില്‍ കൂടുതല്‍ വിമതര്‍ കീഴടങ്ങുന്നു
backup
March 23 2018 | 18:03 PM
ദമസ്കസ്: കീഴടങ്ങാന്‍ സന്നദ്ധത അറിയിച്ച് കിഴക്കന്‍ ഗൂഥയില്‍ കൂടുതല്‍ വിമതര്‍ രംഗത്തെത്തി. സര്‍ക്കാര്‍ ആക്രമണം തുടരുന്ന പശ്ചാത്തലത്തിലാണു സംഘം പ്രദേശത്തുനിന്നു രക്ഷപ്പെടാനുള്ള വഴികള്‍ തേടുന്നത്. കഴിഞ്ഞ ദിവസം നിരവധി പേര് സൈന്യത്തിനു മുന്‍പാകെ കീഴടങ്ങി നാടുവിട്ടിരുന്നു.
ഗൂഥയിലെ ദൗമയില്നിന്നാണ് നാടുവിടാന്‍ സംഘം സന്നദ്ധത അറിയിച്ചത്. രണ്ട് മാസത്തോളമായി സിറിയയും റഷ്യയും ചേര്‍ന്നു നടത്തുന്ന സൈനിക നടപടികള്‍ വിജയം കണ്ടുകൊണ്ടിരിക്കുന്ന ലക്ഷണങ്ങളാണിത്.
നേരത്തെ, ഹറാസ്ത മേഖലയില്‍നിന്ന് വിമതര്‍ ഒഴിഞ്ഞിരുന്നു. ഇവിടെയുള്ള സൈനിക വാഹനങ്ങളും ആയുധങ്ങളും സര്‍ക്കാര്‍ സൈന്യത്തിനു മുന്‍പാകെ അടിയറവയ്ക്കുകയും ചെയ്തിട്ടുണ്ട്. അര്‍ബിന്‍, ജോബാര്‍, സമാല്‍ക്ക, ഐന്‍ തെര്‍മ എന്നിവിടങ്ങളിലെ വിമതരും കീഴടങ്ങാനുള്ള ഒരുക്കത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."