കുമളിയില്‍ അപകടമൊഴിവാക്കാന്‍ കോണ്‍വെക്സ് ലെന്‍സ്
കുമളി: അപകടം ഒഴിവാക്കുന്നതിനായി ദേശീയ പാതയിലെ തിരക്കേറിയ കവലയില്‍ കോണ്‍വെക്സ് ലെന്‍സ് സ്ഥാപിച്ചു.
റോഡ് സുരക്ഷ പദ്ധതിയുടെ ഭാഗമായിട്ട് അമരാവതി ഗവ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എസ്.പി.സി കുട്ടികളാണ് കുമളി ചെളിമടയില്‍ കോണ്‍വെക്സ് ലെന്‍സ് സ്ഥാപിച്ചത്. ചെളിമട മേഖലയില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന അപകടം ഒഴിവാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. വിവിധ റോഡുകള്‍ സംഗമിച്ച് ദേശീയ പാതയിലേക്ക് എത്തിച്ചേരുന്ന ചെളിമടയില്‍ കൊടും വളവാണുള്ളത്.
കുമളി മുരിക്കടി റോഡും കൊട്ടാരക്കര ഡിണ്ടുക്കല്‍ ദേശീയ പാതയും കൂടിച്ചേരുന്നിടത്തെ ചെളിമടയിലാണ് ലെന്‍സ് സ്ഥാപിച്ചത്. കുമളി സ്റ്റേഷന് ഹൗസ് ഓഫീസര്‍ വി.കെ ജയപ്രകാശ് പദ്ധതി ഉദ്ഘാടനം ചെയ്തു. റോഡ് സുരക്ഷയ്ക്ക് ഇത്തരത്തില്‍ ഉള്ള പദ്ധതികള്‍ ഏറെ ഗുണകരമാകുമെന്ന് അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ അമരാവതി സ്കൂള്‍ എച്ച്.എം സജീവന്.കെ, ഡി. ഐ സതീഷ് ചന്ദ്രന്, കുമളി എസ്.ഐ പ്രശാന്ത്, സ്കൂളിലെ എസ്.പി.സി അധ്യാപകരായ റെജി മോള്, ഇന്ദിര, പ്രിയ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."