HOME
DETAILS
MAL
'പി.സി ജോര്‍ജിനെതിരേ പി.എ ആക്ട് പ്രകാരം കേസെടുക്കണം'
backup
March 25 2018 | 11:03 AM
കോട്ടയം: പട്ടിക വിഭാഗങ്ങളെ ജാതീയമായി ആക്ഷേപിച്ച പി.സി ജോര്‍ജ് എം.എല്‍.എയ്ക്കെതിരേ പട്ടിക ജാതി-പട്ടിക വര്‍ഗ പീഡന നിരോധന നിയമപ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് ദളിത് ഫ്രണ്ട് (എം) സംസ്ഥാന സെക്രട്ടറി ഉഷാലയം ശിവരാജന് ആവശ്യപ്പെട്ടു.
നിയമസഭാംഗമായ പി.സി ജോര്‍ജ് ഭരണഘടനയെയും ഒരു സാമാജികന്റെ കടമയും മറന്ന് ഒരു സാമൂഹ്യവിരുദ്ധന്റെ മേലങ്കി അണിയുകയാണ്. പി.സി ജോര്‍ജിനെ താക്കീതു നല്കുവാനും നടപടി എടുക്കുവാനും കേരള നിയമസഭയിലെ പട്ടികവിഭാഗ എം.എല്‍.എമാര്‍ മുന്‍കൈ എടുക്കണമെന്നും ഉഷാലയം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."