HOME
DETAILS

ആ ചിത്രം അതിശയത്തോടെ ലോകം കണ്ടു; കാത്തിരിക്കുന്നു 'ഡോക്ടര്‍ ജഹാന്‍താബി'നായി

  
backup
March 27, 2018 | 12:57 AM

%e0%b4%86-%e0%b4%9a%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%82-%e0%b4%85%e0%b4%a4%e0%b4%bf%e0%b4%b6%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8b%e0%b4%9f%e0%b5%86-%e0%b4%b2%e0%b5%8b%e0%b4%95


കാബൂള്‍: അഫ്ഗാനിസ്താന്‍ കര്‍ഷകയായ ജഹാന്‍താബ് അഹ്മദി നിലത്തിരിക്കുന്നു. മടിയില്‍ കൈക്കുഞ്ഞുമുണ്ട്. ജഹാന്‍താബ് വെറുതെയിരിക്കുകയല്ല. സര്‍വകലാശാല പ്രവേശന പരീക്ഷയില്‍ മുഴുകിയിരിക്കുകയാണ് അവര്‍. പരീക്ഷയില്‍ വിജയം നേടി തന്റെ സ്വപ്നങ്ങള്‍ പൂവണിയിക്കാനാകുമെന്നു തന്നെയാണ് അവര്‍ കരുതുന്നത്.
മധ്യ അഫ്ഗാനിലെ നസീര്‍ ഖുസ്‌റോ സ്വകാര്യ സര്‍വകലാശാലയുടെ പ്രവേശന പരീക്ഷയാണു രംഗം. പരീക്ഷാഹാളില്‍ നിരീക്ഷകന്റെ ചുമതലയുണ്ടായിരുന്ന പ്രൊഫസറെടുത്തു സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത ചിത്രം ഇപ്പോള്‍ അഫ്ഗാന്‍ മാത്രമല്ല, ലോകമാധ്യമങ്ങള്‍ തന്നെ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. അഫ്ഗാനിലെ ദൈകുന്ദി പ്രവിശ്യയിലെ ഒരു ഗ്രാമത്തില്‍നിന്നാണ് ജഹാന്‍താബ് വരുന്നത്. തീര്‍ത്തും ദാരിദ്ര്യത്തില്‍ കഴിയുന്ന അവര്‍ക്ക് ഇപ്പോള്‍ മൂന്നുമക്കളുമുണ്ട്. പ്രതികൂലമായ സാമൂഹിക സാഹചര്യം കാരണം ഇടക്കു മുടങ്ങിപ്പോയ പഠനം തുടരാനുള്ള പോരാട്ടത്തിലാണ് ഇപ്പോള്‍ ഈ 25കാരി. ഡോക്ടറായി സ്വന്തം സമുദായത്തിലെയും സമൂഹത്തിലെയും സ്ത്രീകള്‍ക്കു സേവനം ചെയ്യണമെന്നാണ് ആഗ്രഹമെന്ന് അവര്‍ പറയുന്നു.
രണ്ടു മണിക്കൂര്‍ മലമ്പാതകള്‍ കാല്‍നടയായി താണ്ടിയും ഒന്‍പതു മണിക്കൂര്‍ പൊതുവാഹനത്തില്‍ സഞ്ചരിച്ചും ഏറെ ത്യാഗം സഹിച്ചാണ് അവര്‍ സര്‍വകലാശാലാ പ്രവേശന പരീക്ഷ എഴുതാന്‍ പ്രവിശ്യാ തലസ്ഥാനമായ നീലിയിലെത്തിയത്. ഈ ത്യാഗത്തിനു ഫലവുമുണ്ടായി. പരീക്ഷയില്‍ ജഹന്‍താബ് വിജയം നേടിയിട്ടുണ്ട്. ചിത്രം പുറത്തുവന്നതോടെ അവരെ സഹായിക്കാന്‍ സന്നദ്ധ സംഘടനകളും വ്യക്തികളും തയാറായി മുന്നോട്ടുവന്നിട്ടുണ്ട്. ജഹാന്‍താബിന്റെ പഠന-ജീവിത ചെലവുകള്‍ക്കായി അഫ്ഗാന്‍ യൂത്ത് അസോസിയേഷന്റെ നേതൃത്വത്തില്‍ 'ഗോ ഫണ്ട് മീ' എന്ന പേരില്‍ ഒരു ഓണ്‍ലൈന്‍ കാംപയിനിനു തന്നെ തുടക്കമിട്ടിട്ടുണ്ട്. ഇതിനകം തന്നെ 14,000 ഡോളര്‍ കാംപയിനില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി സമാഹരിച്ചതായി സംഘടനാ വൃത്തങ്ങള്‍ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

20 പന്നികള്‍ കൂട്ടത്തോടെ ചത്തു; കോഴിക്കോട് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു

Kerala
  •  20 days ago
No Image

അവൻ ലോകകപ്പ് നേടിയത് വലിയ സംഭവമൊന്നുമല്ല, ഇതിന് മുമ്പും പലരും അത് നേടിയിട്ടുണ്ട്: റൊണാൾഡോ

Football
  •  20 days ago
No Image

 പൊതു ഇടങ്ങളില്‍ നിന്ന് തെരുവുനായകളെ നീക്കണം, വന്ധ്യംകരിച്ച് ഷെല്‍റ്ററിലേക്ക് മാറ്റണം; രണ്ടാഴ്ചക്കുള്ളില്‍ നടപടിയെടുക്കണമെന്നും സുപ്രിം കോടതി

National
  •  20 days ago
No Image

പാല്‍ വാങ്ങാന്‍ ഹോസ്റ്റലില്‍ നിന്നിറങ്ങി; കാണാതായ ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ മൃതദേഹം റഷ്യയിലെ അണക്കെട്ടില്‍, ദുരൂഹത

International
  •  20 days ago
No Image

റാസല്‍ഖൈമയില്‍ തിരയില്‍പ്പെട്ട് മലയാളി യുവാവിന് ദാരുണാന്ത്യം

uae
  •  20 days ago
No Image

    'പശ്ചിമബംഗാളിലെ മുഴുവന്‍ ആളുകളും പൂരിപ്പിക്കാതെ എസ്.ഐ.ആര്‍ ഫോം പൂരിപ്പിക്കില്ല' പ്രഖ്യാപനവുമായി മമത

National
  •  20 days ago
No Image

വാടകക്കാരൻ ഇനി വീട്ടുടമ! ദുബൈയിൽ ഭവന വിൽപ്പനയിൽ വർദ്ധനവ്: വാടക വളർച്ച നിലച്ചു; ഇനി വിലപേശാം

uae
  •  20 days ago
No Image

ബെംഗളുരു-എറണാകുളം വന്ദേഭാരത് ട്രയല്‍ റണ്‍ നടത്തി; ഉദ്ഘാടനം നാളെ

Kerala
  •  20 days ago
No Image

എന്നെ പ്രചോദിപ്പിച്ച കായിക താരങ്ങൾ അവർ മൂന്ന് പേരുമാണ്: റൊണാൾഡോ

Football
  •  20 days ago
No Image

യുഎഇ ഫുട്‌ബോൾ ഇതിഹാസം ഉമർ അബ്ദുൾറഹ്മാൻ അമൂറി വിരമിച്ചു; 17 വർഷത്തെ കരിയറിന് വിരാമം

uae
  •  20 days ago