HOME
DETAILS

അവര്‍ ഒത്തുകൂടി; ഓര്‍മകളുടെ കലാലയമുറ്റത്ത്...

  
backup
June 03, 2016 | 6:49 AM

%e0%b4%85%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%92%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%95%e0%b5%82%e0%b4%9f%e0%b4%bf-%e0%b4%93%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%95%e0%b4%b3

കോഴിക്കോട്: പ്രസന്റ് സാര്‍... മീഞ്ചന്ത ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലെ പഴയ ബി.എ ക്ലാസില്‍ നിന്നും  വീണ്ടും ആ ശബ്ദമുയര്‍ന്നു.
കോളജിലെ 1974-77 ബാച്ച് ബി.എ (എക്കണോമിക്‌സ്) വിദ്യാര്‍ഥികളും അവരുടെ പ്രിയ അധ്യാപകരും 39 വര്‍ഷത്തിനുശേഷം ഒത്തുചേര്‍ന്നപ്പോള്‍ എല്ലാവരുടെയും മനസിന് കൗമാരത്തിന്റെ ചെറുപ്പം. അധ്യാപകനും പിന്നീട് പ്രിന്‍സിപ്പലുമായിരുന്ന പ്രൊഫ. പി മുഹമ്മദ് കോയ വിദ്യാര്‍ഥികളുടെ ഹാജര്‍ വിളിച്ചുകൊണ്ടാണ് യോഗം ഉദ്ഘാടനം ചെയ്തത്. സദസില്‍ നിന്നും ഓരോരുത്തരായി പ്രസന്റ് സാര്‍ പറഞ്ഞു, പഴയ ഉഷാറോടെ.
സപ്തതി താണ്ടിയ അധ്യാപകരും ഷഷ്ഠിപൂര്‍ത്തി കഴിഞ്ഞ വിദ്യാര്‍ഥികളും ഏറെനേരം  ഓര്‍മകളുടെ ഓരം ചേര്‍ന്ന് നടന്നു. പൂര്‍വധ്യാപകരായ പ്രൊഫ. കെ അബൂബക്കര്‍, പ്രൊഫ. കെ.എം. മാലതി എന്നിവര്‍ ചടങ്ങിന് ആശംസകള്‍ അര്‍പ്പിച്ചു.


വി.പി സ്‌നേഹപ്രകാശ് അധ്യക്ഷനായി. അഡ്വ. എന്‍. നാരായണന്‍ നമ്പൂതിരി, രാജന്‍ തയ്യില്‍, സി.കെ സുബൈര്‍, രാജഗോപാല്‍, സി. സോമന്‍ എന്നിവര്‍ ഗൃഹാതുര സ്മരണകള്‍ പങ്കുവെച്ചു. പൂര്‍വധ്യാപകരായ പ്രൊഫ. എ.കെ. പ്രേമജം, പ്രൊഫ. കമലാഭായ്, പ്രൊഫ. കെ. അബൂബക്കര്‍, പ്രൊഫ. മുഹമ്മദ് കോയ, ഡോ. കെ.എം. മാലതി എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു. വി.എസ.് കൃഷ്ണന്‍ സ്വാഗതവും കെ.സുബ്രഹ്മണ്യന്‍ നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വഴി ചോദിക്കാനെന്ന വ്യാജേന വൃദ്ധയുടെ മാല കവർന്നു: കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ

Kerala
  •  8 minutes ago
No Image

ബിലാസ്പൂർ ട്രെയിൻ ദുരന്തം: മരണസംഖ്യ 8 ആയി ഉയർന്നു; സഹായധനം പ്രഖ്യാപിച്ചു

National
  •  29 minutes ago
No Image

ദുബൈ ഫിറ്റ്‌നസ് ചലഞ്ച്; വിജയിക്കുന്ന ഇക്കൂട്ടർക്ക് സൗജന്യ വിമാനയാത്ര; വമ്പൻ പ്രഖ്യാപനവുമായി എമിറേറ്റസ്

uae
  •  an hour ago
No Image

കുടുംബ തര്‍ക്കം; യുവാവിനെ ഭാര്യയുടെ ബന്ധുക്കള്‍ മര്‍ദ്ദിച്ച് കൊന്നു

National
  •  an hour ago
No Image

ട്രെയിനിൽ നിന്ന് പെൺകുട്ടിയെ തള്ളിയിട്ട സംഭവം: കേസിൽ നിർണ്ണായകമായി സിസിടിവി ദൃശ്യങ്ങൾ; ചവിട്ടിയിടുന്നത് വ്യക്തം

Kerala
  •  an hour ago
No Image

രാഷ്ട്രീയത്തിലെ കുടുംബവാഴ്ചയെ വിമർശിച്ച് തരൂർ; അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കമാൻഡ്

National
  •  an hour ago
No Image

ചരിത്രമെഴുതാൻ റിയാദ്; ഈ വർഷത്തെ UNWTO ജനറൽ അസംബ്ലിക്ക് ആതിഥേയത്വം വഹിക്കും

uae
  •  2 hours ago
No Image

ന്യൂയോര്‍ക്ക് സിറ്റി മേയര്‍ തെരഞ്ഞെടുപ്പ്; ഒരുപടി മുന്നില്‍ മംദാനി; ഹാലിളകി ട്രംപ്

International
  •  2 hours ago
No Image

അപകടത്തിൽ ​ഗുരുതരമായി പരുക്കേറ്റ് കുടുംബം ആശുപത്രിയിൽ; മൂന്നുമാസം പ്രായമുള്ള കുഞ്ഞിന് 'അമ്മ'യായി കോൺഗ്രസ് വനിതാ നേതാവ്

National
  •  2 hours ago
No Image

എന്തുകൊണ്ടാണ് ദുബൈയിൽ ഇത്രയധികം കീറ്റ ഫുഡ് ഡെലിവറി റൈഡർമാരുള്ളതെന്നറിയാമോ?

uae
  •  2 hours ago