കായംകുളം പുനലൂര്‍ റോഡ് ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തും
ചാരുംമൂട്: വാഹനങ്ങളുടെ ബാഹുല്യവും റോഡിന്റെ ഇരുവശങ്ങളിലെ കൈയ്യേറ്റവും ദിനംപ്രതി വാഹന അപകടങ്ങള്‍ക്ക് കാരണമായി കൊണ്ടിരിക്കുന്ന സംസ്ഥാന ഹൈവേയായ കായംകുളം പുനലൂര്‍ റോഡ് ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തും.
ഇതിന്റെ ആദ്യ ഘട്ടമായി കായംകുളം അടൂര്‍ 26 കിലോമീറ്റര്‍ റോഡ് 40 കോടി മുടക്കി ഒന്‍പത് മീറ്റര്‍ വീതിയില്‍ നവീകരിക്കും. മാവേലിക്കര എം .എല്‍.എ ആര്‍.രാജേഷിന്റെ സബ്മിഷനിലാണ് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ നിയമസഭയില്‍ പ്രഖ്യാപനം നടത്തിയത്.
സുരക്ഷിതത്വത്തിനായി ഇവിടെങ്ങളില്‍ സൈന്‍ ബോര്‍ഡുകള്‍ ,വശങ്ങളില്‍ നടപ്പാത, റിഫ്‌ളക്ടറുകള്‍, സിഗ്‌നല്‍ ലൈറ്റുകള്‍ എന്നിവ സ്ഥാപിക്കും.നിലവില്‍ ഇവിടെ സെന്‍ട്രല്‍ ലൈന്‍, റിഫ്‌ളകടീവ് സ്‌റ്റൈഡുകള്‍, അപകടസൂചന ബോര്‍ഡുകള്‍ സ്ഥാപിക്കുന്ന ജോലികള്‍ നടക്കുന്നുണ്ടെങ്കിലും കരാര്‍ വ്യവസ്ഥയനുസരിച്ച് പണി പൂര്‍ത്തികരിക്കുവാന്‍ കരാറുകാരനു സാധിച്ചില്ല.ദിനംപ്രതി ചെറുതും വലുതുമായ നിരവധി വാഹന അപകടങ്ങള്‍ 26 കിലോമീറ്റര്‍ ദൂരത്തിനുള്ളില്‍ സംഭവിക്കുന്നതില്‍ അപകട മരണങ്ങളും കൂടി വരുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് റോഡിന്റെ വികസനം ഉടന്‍ തുടങ്ങാന്‍ തീരുമാനിച്ചതെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."