കംഫര്‍ട്ട് സ്റ്റേഷന്‍ തുറന്നു കൊടുക്കാത്ത നഗരസഭാ നടപടിയില്‍ പ്രതിഷേധം
പാലാ: ടൗണ്‍ സ്റ്റാന്‍ഡിലെ കംഫര്‍ട്ട് സ്റ്റേഷന്‍ തുറന്നു കൊടുക്കാത്ത നഗരസഭാ നടപടിയില്‍ പ്രതിഷേധം ഉയരുന്നു. അറ്റകുറ്റപണിക്കെന്ന പേരില്‍ അടച്ച കംഫര്‍ട്ട് സ്റ്റേഷന്‍ മൂന്ന് തവണ തുറക്കാന്‍ നടപടിയായെങ്കിലും ഒരു ദിവസം പോലും പ്രവര്‍ത്തിച്ചില്ലെന്നാണ് ആക്ഷേപം. ലേലത്തിന് ഏറ്റെടുത്ത് നടത്താന്‍ കരാറുകാര്‍ എത്താത്തതാണ് കാരണമെന്ന് നഗരസഭ പറയുന്നു. എന്നാല്‍ നഗരമധ്യത്തിലുള്ള ശൗചാലയം പ്രവര്‍ത്തിപ്പിക്കാന്‍ കരാര്‍ നല്‍കാതെ നഗരസഭ ജീവനക്കാരെ നിര്‍ത്തി പ്രവര്‍ത്തിപ്പിക്കണമെന്നാണ് ആവശ്യമുയരുന്നത്. സ്റ്റാന്‍ഡിലെത്തുന്ന സ്ത്രീകളും സ്റ്റാന്‍ഡിലെ കച്ചവടക്കാരും ബസ് തൊഴിലാളികളും നാട്ടുകാരും പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. കംഫര്‍ട്ട് സ്റ്റേഷന്റെ നിര്‍മ്മാണത്തിലെ അപാകതയാണ് കരാറുകരെ പിന്തിരിപ്പിക്കുന്നത്. ഒരാഴ്ച പ്രവര്‍ത്തിച്ചാല്‍ നിറയുന്ന തരത്തിലാണ് ശൗചാലയത്തിന്റെ ടാങ്ക്. ഈ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ കരാര്‍ തുകയേക്കാള്‍ നല്‍കേണ്ട സാഹചര്യമാണുള്ളത്. ഇതാണ് പലരെയും പിന്തിരിപ്പിക്കുന്നത്. മൂന്ന് തവണ നഗരസഭ ലേലത്തില്‍ വെച്ചെങ്കിലും ആരും ഏറ്റെടുത്തില്ല. പുനര്‍ലേലത്തിലും നടപടിയായിട്ടില്ലെന്നാണ് അറിയുന്നത്.
ജനത്തിരക്കേറിയ പാലാ ടൗണ്‍ സ്റ്റാന്‍ഡിലോ, ളാലം ജംഗ്ഷനിലോ, ആശുപത്രി ജംഗ്ഷനിലോ കംഫര്‍ട്ട് സ്റ്റേഷനുകള്‍ ഇല്ലത്ത അവസ്ഥയാണ്. ഇതോടെ വിവിധ പ്രദേശങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാര്‍ പ്രാഥമികാവശ്യങ്ങള്‍ക്ക് നെട്ടോട്ടം ഓടേണ്ട സ്ഥിതിയാണ്. ദൂരദേശങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാര്‍ കംഫര്‍ട്ട് സ്റ്റേഷനില്ലാതെ വലയുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."