HOME
DETAILS

സി.ബി.എസ്.ഇ പുനഃപരീക്ഷയില്‍ സഊദി സ്‌കൂളുകളെ ഒഴിവാക്കണമെന്നു ആവശ്യം; സ്‌കൂളുകള്‍ മെയില്‍ അയച്ചു

  
Web Desk
March 30 2018 | 12:03 PM

cbse-exam-saudi-student-gufl

റിയാദ്: സി.ബി.എസ്.ഇ പുനഃപരീക്ഷയില്‍ സഊദി സ്‌കൂളുകളിലെ വിദ്യാര്‍ഥികളെ ഒഴിവാക്കണമെന്നു ആവശ്യം. സഊദിയിലെ നിലവിലെ പ്രത്യേക സാഹചര്യം ചൂണ്ടിക്കാട്ടി വിവിധ സ്‌കൂളുകള്‍ സി.ബി.എസ്.ഇ അധികൃതര്‍ക്ക് മെയില്‍ അയച്ചു. ഇവിടെ നടന്ന പരീക്ഷകള്‍ സാധുവായി കണക്കാക്കണമെന്ന് ജിദ്ദ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സയ്യിദ് മസൂദ് അഹമ്മദ് ആവശ്യപ്പെട്ടു.

സഊദിയിലെ പ്രത്യേക സാഹചര്യത്തില്‍ വിദ്യാര്‍ഥികളുടെ സ്‌കൂള്‍ പരീക്ഷ കഴിഞ്ഞ് നാട്ടിലേക്ക് ഫൈനല്‍ എക്‌സിറ്റ് പോകാനായി തയ്യാറെടുത്തു ഒരുക്കങ്ങള്‍ നടത്തിയ ഇന്ത്യന്‍ കുടുംബങ്ങളെയാണ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ച വലച്ചത്. ഇതോടെ നിരവധി കുടുംബങ്ങള്‍ എന്ത് ചെയ്യണമെന്നറിയാതെ കുഴയുകയാണ്. നാട്ടിലേക്ക് പോകാനായി പാസ്‌പോര്‍ട്ടില്‍ എക്‌സിറ്റ് അടിച്ചു ടിക്കറ്റെടുത്തു കഴിഞ്ഞവരും യാത്ര ചെയ്യാനായി ദിവസങ്ങള്‍ ഇല്ലാത്തവരുമാണ് സഊദി പ്രവാസികള്‍. ഇതിനകം തന്നെ നിരവധി കുടുംബങ്ങള്‍ വരുന്നിടത്ത് വെച്ചു കാണാമെന്നു കരുതി നാട്ടിലേക്ക് തിരിക്കുകയും ചെയ്തിട്ടുണ്ട്. ഇവര്‍ക്കൊന്നും ഇനി സഊദിയില്‍ നടക്കുന്ന പുനഃപരീക്ഷയില്‍ പങ്കെടുക്കാന്‍ കഴിയില്ല. മാത്രമല്ല,നാട്ടില്‍ നടന്ന ചോദ്യ പേപ്പര്‍ ചോര്‍ച്ചയുടെ ഒരംശം പോലും ഇവിടെ എത്തിയിട്ടില്ലെന്നിരിക്കെ പരീക്ഷ സാധുവായി കണക്കാക്കണമെന്നാണ് ആവശ്യം. ഇതിനായില്ലെങ്കില്‍ ഇവിടെ പരീക്ഷയെഴുതി നാട്ടിലേക്ക് പോയ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയിലെ സി.ബി.എസ്.ഇ സ്‌കൂളുകളില്‍ പരീക്ഷ എഴുതാനുള്ള അനുമതി നല്‍കണമെന്നും ഈ നിര്‍ദേശം ഇന്ത്യയിലെ എല്ലാ സ്‌കൂളുകള്‍ക്കും നല്‍കണമെന്നും സി.ബി.എസ്.ഇ ന്യൂഡല്‍ഹി റീജിയണല്‍ ഓഫീസര്‍ക്ക് അയച്ച മെയിലില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിമിഷപ്രിയയുടെ മോചനം; പ്രതീക്ഷയെന്ന് ഭർത്താവ്

Kerala
  •  3 days ago
No Image

സർക്കിൾ ഇൻസ്പെക്ടറുടെ ആത്മഹത്യ: മേലുദ്യോഗസ്ഥരുടെ സമ്മർദമെന്ന് ആരോപണം

Kerala
  •  3 days ago
No Image

സെപ്റ്റംബറില്‍ 75 തികയുന്നതോടെ മോദി വഴിമാറുമോ? സമപ്രായക്കാരന്‍ മോഹന്‍ ഭാഗവത് വിരമിച്ച് സമ്മര്‍ദ്ദത്തിലാക്കുമെന്നും റിപ്പോര്‍ട്ട്; ബിജെപിയിലെ കീഴ്‌വഴക്കം ഇങ്ങനെ

latest
  •  3 days ago
No Image

കാനം രാജേന്ദ്രൻ്റെ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു: ഭാര്യയ്ക്കും മകനും പരുക്ക്

Kerala
  •  3 days ago
No Image

കൊലക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന തടവുകാരന് വിവാഹത്തിനായി 15 ദിവസത്തെ പരോൾ അനുവദിച്ച് കേരള ഹൈക്കോടതി

Kerala
  •  3 days ago
No Image

തിരുവനന്തപുരത്ത് കഞ്ചാവ് വിൽപന: എക്സൈസിനെ വിവരം അറിയിച്ച യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച് തല മൊട്ടയടിച്ചു

Kerala
  •  3 days ago
No Image

ആചാരങ്ങള്‍ക്ക് വിരുദ്ധമായി ജാതി മാറി വിവാഹം ചെയ്തു; ഒഡിഷയില്‍ യുവ ദമ്പതികളെ നുകത്തില്‍ കെട്ടി വയലിലൂടെ വലിച്ചിഴച്ചു

National
  •  3 days ago
No Image

കീം പഴയ ഫോർമുലയിൽ പ്രവേശന നടപടികൾ പുനരാരംഭിച്ചു; ജൂലൈ 16 വരെ അപേക്ഷിക്കാം

Kerala
  •  3 days ago
No Image

ബസിൽ നിന്ന് വിദ്യാർത്ഥിനി തെറിച്ചു വീണു എന്നിട്ടും നിർത്താതെ ബസ്; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

Kerala
  •  3 days ago
No Image

ഇടുക്കിയിലെ മൂന്ന് പഞ്ചായത്തുകളിൽ നാളെ ഹർത്താൽ; ദേശീയപാത നിർമാണ നിരോധനത്തിനെതിരെ യുഡിഎഫും എൽഡിഎഫും പ്രതിഷേധം

Kerala
  •  3 days ago