HOME
DETAILS

ആദിവാസി അധ്യാപികയുടെ സേവനവുമായി കൊളവയല്‍ സ്‌കൂള്‍

  
backup
June 03, 2016 | 7:49 PM

%e0%b4%86%e0%b4%a6%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b8%e0%b4%bf-%e0%b4%85%e0%b4%a7%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%bf%e0%b4%95%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b8%e0%b5%87%e0%b4%b5

കല്‍പ്പറ്റ: വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്കു തടയാനായി കൊളവയല്‍ സെന്റ് ജോര്‍ജ് എ.എല്‍.പി സ്‌കൂള്‍ ഈ അധ്യായന വര്‍ഷം വിവിധ കര്‍മപരിപാടികള്‍ ആവിഷ്‌കരിച്ചതായി സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. മുട്ടില്‍ പഞ്ചായത്തിലെ നാലാം വാര്‍ഡിലുള്ള ഈ വിദ്യാലയത്തില്‍ നിലവിലുള്ള വിദ്യാര്‍ഥികളില്‍ 50 ശതമാനവും പണിയ വിഭാഗത്തില്‍പെട്ടവരാണ്.
വിദ്യാഭ്യാസപരമായി ഏറ്റവും കൂടുതല്‍ പിന്നോക്ക അവസ്ഥയിലുള്ള ഇവരുടെ ഇടയിലാണ് ജില്ലയിലുടനീളം കൊഴിഞ്ഞു പോക്ക് വ്യാപകമായി നടക്കുന്നത്. ഇതിനെ ക്രിയാത്മകമായി പ്രതിരോധിക്കാനാണ് അധ്യാപകരും പി.ടി.എയും ഈ വര്‍ഷം നൂതന പദ്ധതികള്‍ക്ക് തുടക്കമിടുന്നത്. തങ്ങള്‍ ശീലിച്ചു വന്നതില്‍ നിന്നും വ്യത്യസ്തതകള്‍ ഏറെയുള്ള വിദ്യാലയ അന്തരീക്ഷം ആദിവാസി വിദ്യാര്‍ഥികള്‍ സൃഷ്ടിക്കുന്ന മാനസിക പൊരുത്തക്കേടും വിമുഖതയും നേരിയടാന്‍ അവരുടെ തന്നെ ഭാഷയും സംസ്‌ക്കാരവും സ്വന്തമായിട്ടുള്ള പണിയ വിഭാഗത്തില്‍ നിന്നുള്ള ഒരു സന്നദ്ധ പ്രവര്‍ത്തകയെ ആറുമാസത്തേക്ക് സ്‌പെഷ്യല്‍ വളണ്ടിയര്‍ ടീച്ചറായി പരീക്ഷണാടിസ്ഥാനത്തില്‍ ഉത്തരവാദിത്തം ഏല്‍പിച്ചാണ് കൊളവയല്‍ സെന്റ് ജോര്‍ജ് സ്‌കൂളില്‍ ഇക്കൊല്ലം അധ്യായനം ആരംഭിക്കുന്നത്.
സ്‌പെഷല്‍ ടീച്ചര്‍ക്കുള്ള ഓണറേറിയം അധ്യാപകര്‍ തങ്ങളുടെ ശമ്പളത്തില്‍ നിന്നു തന്നെ കണ്ടെത്തുകയാണ് ചെയ്യുക. രക്ഷാകര്‍തൃ സമിതിയുടേയും നാട്ടുകാരുടേയും സര്‍ക്കാര്‍ സംവിധാനങ്ങളുടേയും സഹകരണത്തോടെ സ്‌കൂളില്‍ പോകാത്തവരും പഠനം പാതിവഴിയില്‍ ഉപേക്ഷിക്കുന്നവരുമായ കുട്ടികളെ നിരീക്ഷിക്കാനും അവരെ സ്‌കൂളുമായി ബന്ധപ്പെടുത്താനും വിപുലമായ മോണിറ്ററിങ് ക്രമീകരണങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. കുട്ടികളുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ പ്രവര്‍ത്തിക്കുക, എല്ലാ ആനുകൂല്യങ്ങളും അവര്‍ക്ക് ഉറപ്പുവരുത്തുക തുടങ്ങിയ കാര്യങ്ങളും സ്‌പെഷല്‍ ടീച്ചറുടെ നേതൃത്വത്തിലായിരിക്കും. അധ്യായനം മുടക്കുന്ന കുട്ടികളുടെ ഭവന സന്ദര്‍ശനം, രക്ഷിതാക്കളോട് വ്യക്തിപരമായ ബന്ധം സ്ഥാപിക്കല്‍ തുടങ്ങിയവയും സ്‌പെഷ്യന്‍ സ്‌കൂള്‍ ടീച്ചറുടെ ജോലിയുടെ ഭാഗമായിരിക്കുമെന്ന് പ്രധാനാധ്യാപകന്‍ കുര്യന്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇനി മിനിറ്റുകൾക്കുള്ളിൽ വെർച്വൽ പോസ്റ്റ്‌മോർട്ടം; ഫോറൻസിക് സാധ്യതകൾ വികസിപ്പിച്ച് ദുബൈ പൊലിസ്

uae
  •  5 days ago
No Image

ബലാത്സംഗ ശ്രമം തടഞ്ഞ് ഹീറോ ഹംസ; സഊദി വിദ്യാർഥിയെ പ്രശംസിച്ച് ബ്രിട്ടനിലെ കോടതിയും പൊലിസും

Saudi-arabia
  •  5 days ago
No Image

രാഹുല്‍ ഈശ്വറിന് ജാമ്യമില്ല; കസ്റ്റഡിയില്‍ വിട്ടു

Kerala
  •  5 days ago
No Image

ഒടുവിൽ സമ്മർദ്ദത്തിന് വഴങ്ങി; വിജയ് ഹസാരെ ട്രോഫിയിൽ കോഹ്‌ലി ഡൽഹിക്കായി കളത്തിൽ ഇറങ്ങും

Cricket
  •  5 days ago
No Image

സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഫലസ്തീന്‍ അതോറിറ്റിക്ക് സൗദി അറേബ്യ 90 മില്യണ്‍ ഡോളര്‍ കൈമാറി

International
  •  5 days ago
No Image

കുതിച്ചുയർന്ന് ദുബൈയിലെ സ്വർണ്ണ വില; 24 കാരറ്റ് ഗ്രാമിന് 507.50 ദിർഹം

uae
  •  5 days ago
No Image

കുതിച്ച് ദുബൈയിലെ റിയൽ എസ്റ്റേറ്റ് വിപണി; പ്രോപ്പർട്ടികളുടെ വിലയിൽ അഞ്ച് വർഷം കൊണ്ട് ഉണ്ടായത് ഇരട്ടിയിലധികം വർധന

uae
  •  5 days ago
No Image

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്; ഷാർജ-ദുബൈ റൂട്ടിൽ വൻ ഗതാഗത സ്തംഭനം; വേഗപരിധി കുറയ്ക്കാൻ നിർദേശം

uae
  •  5 days ago
No Image

'അപഹാസ്യമായ പ്രസ്താവന': ശ്രീലങ്കയിലേക്ക് സഹായവുമായി പോയ പാക് വിമാനത്തിന്  വ്യോമാനുമതി വൈകിച്ചെന്ന ആരോപണം തള്ളി ഇന്ത്യ

National
  •  5 days ago
No Image

തദ്ദേശപ്പോര്; സ്ഥാനാർഥികൾ 15ൽ താഴെ; എല്ലാ വാർഡുകളിലും ഒറ്റ ബാലറ്റ് യൂനിറ്റ് മാത്രം

Kerala
  •  5 days ago