ജുഡീഷ്യല്‍ അന്വേഷണം വേണം: പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി
കമ്പളക്കാട്: കോട്ടത്തറ പഞ്ചായത്തില്‍ കുറുമ്പാലക്കോട്ടയിലെ മിച്ചഭൂമി അട്ടിമറിക്കാനുള്ള ഉദ്യോഗസ്ഥ ഭരണ രാഷ്ട്രീയ നേതൃത്വത്ത്വത്തിനെതിരെ ജുഡീഷ്യല്‍ അന്വേഷണം നടത്തി കുറ്റക്കാര്ക്കെതെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്ന് യു.ഡി.എഫ് കോട്ടത്തറ പഞ്ചായത്ത് കമ്മിറ്റി വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു. പ്രദേശത്തെ പുറംപോക്ക് ഭൂമികള്‍ സ്വകാര്യ വ്യക്തികള്‍ കയ്യടക്കിയിരിക്കുകയാണ്.
ആദിവാസികള്‍ അടക്കമുള്ള നിരവധി ഭൂരഹിതര്‍ ഉള്ള കോട്ടത്തറ പഞ്ചായത്തില്‍ ഇത്തരം പുറംപോക്ക് ഭൂമി അളന്ന് തിട്ടപ്പെടുത്തി അര്‍ഹരായവര്‍ക്ക് നല്‍കണം.
ജില്ലയിലെ തന്നെ ടൂറിസം സാധ്യതയുള്ളതും നിരവധി ഐതീഹ്യങ്ങളും ചരിത്രങ്ങളും നിറഞ്ഞു നില്ക്കുന്ന കുറുമ്പാലക്കോട്ടയില്‍ ദിനംപ്രതി നൂറു കണക്കിന് സഞ്ചാരികള്‍ എത്താറുണ്ട്. ഇവിടുത്തെ ടൂറിസം സാധ്യത മുന്‍കൂട്ടി കണ്ട് ഇടതുപക്ഷ രാഷ്ട്രീയ നേതൃത്വവും ഉദ്യോഗസ്ഥരും ഭൂമാഫിയയുമായി ചേര്‍ന്ന് വന്‍ അഴിമതിയാണ് നടത്തികൊണ്ടിരിക്കുന്നത്. ഇക്കാര്യത്തില്‍ കോട്ടത്തറ പഞ്ചായത്ത് ഭരണ സമിതിക്കും പങ്കുള്ളതായി സംശയിക്കുന്നെന്നും നേതാക്കള്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."