ഡീസല്‍ വിലവര്‍ദ്ധനവ്; സ്വകാര്യ ബസ് മേഖലയുടെ താളം തെറ്റുന്നു
ആലപ്പുഴ: ഡീസലിന് ദിനംപ്രതി വിലകൂടിവരുന്ന ജനദ്രോഹ പ്രതിഭാസം സംസ്ഥാനത്തെ സ്വകാര്യബസ് മേഖലയുടെ താളം തെറ്റിക്കുന്നതായി കേരള ബസ് ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന് ആലപ്പുഴ ജില്ലാ കമ്മറ്റി.
മിനിമം ചാര്‍ജ്ജ് ഒരു രൂപ കൂട്ടുമ്പോള്‍ ഡീസല്‍ വില 66.39 ആയിരുന്നത് ഇന്ന് 70നടുത്തായിരിക്കുന്നു. ആലപ്പുഴയില്‍ തെക്കോട്ടും വടക്കോട്ടും 14 കിലോമീറ്റര്‍ മാത്രം സര്‍വീസ് നടത്തുന്ന സ്വകാര്യബസുകളാണ് ഡീസല്‍ വിലവര്‍ദ്ധനവ് മൂലം സംസ്ഥാനത്ത് നഷ്ടത്തില്‍ ഓടേണ്ടിവന്നിരിക്കുന്നത്.ഒരു ബസിന് ഒരു ദിവസം 55 ലിറ്റര്‍ ഡീസല്‍ വേണം.
ഡീസല്‍വില 3850 രൂപയും, ജീവനക്കാര്‍ക്കായി 2650 രൂപയും, ഇന്‍ഷ്വറന്‍സ് 150 രൂപയും, റോഡ് ടാക്സ് 350 രൂപയും ചേര്‍ത്ത് 7,000 രൂപ ചെലവുവരും. എന്നാല്‍ പ്രതിദിനം യാത്രാകൂലിയായി ലഭിക്കുന്നത് 6,500 മുതല്‍ 7,000 വരെ രൂപയാണ്. കൂടാതെ വണ്ടിയുടെ തേയ്മാനം, അറ്റകുറ്റപ്പണികള്‍, ഉടമയുടെ ലാഭം ഒന്നും ഇന്ന് ലഭ്യമല്ലാതിയിരിക്കുന്നതായി അസോസിയേഷന് ഭാരവാഹികള്‍ വ്യക്തമാക്കി.ട്രാഫിക്ക് പോലീസിന്റെ നിയമവിരുദ്ധമായ നടപടികളും അതിന്റെ പേരില്‍ ചുമത്തുന്ന കനത്തപിഴയും അസഭ്യവര്‍ഷവും ആലപ്പുഴയില്‍ സ്വകാര്യബസ് ഉടമകള്‍ക്കും ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കും ഒരുപോലെ ഭീഷണിയാണ്.
വില കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാരും, നികുതി കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാരും തയാറാകാത്ത സാഹചര്യത്തില്‍ സ്വകാര്യബസ് മേഖലയുടെ നിലനില്‍പ്പിന് ഡീസല്‍ ലിറ്ററിന് 20 രൂപ കുറച്ച് സിവില്‍ സപ്ലൈസ് പമ്പുവഴി വിതരണം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.
യോഗത്തില്‍ കെ.ബി.ടി.എ ജില്ലാപ്രസിഡന്റ് പി.ജെ. കുര്യന് അധ്യക്ഷനായി. സെക്രട്ടറി എസ്.എം നാസര്‍, ടി.പി ഷാജിലാല്‍, മുഹമ്മദ് ഷെറീഫ്, എന്‍.സലിം, റിനുമോന്, സത്താര്‍, നവാസ് പാറായില്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."