HOME
DETAILS
MAL
രുചി വൈവിധ്യങ്ങളുമായി ചക്കമേള
backup
April 05 2018 | 04:04 AM
കണ്ണൂര്‍: മലപ്പട്ടം കേന്ദ്രമായുള്ള ടാഫ്കോസ് ആകാശവാണിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ചക്കമേള കണ്ണൂര്‍ പൊലിസ് മൈതാനിയില്‍ തുടങ്ങി. പി.കെ ശ്രീമതി എം.പി ഉദ്ഘാടനം ചെയ്തു. പൊലിസ് മൈതാനിയിലുള്ള കാര്‍ഷിക - വ്യാവസായിക പ്രദര്‍ശന പവലിയനിലാണ് മേള.
ഒരുകിലോ പച്ച ചക്കയ്ക്ക് 25 രൂപയാണ് വില. ചക്ക കൊണ്ടുള്ള വിവിധ ഉത്പന്നങ്ങള്‍(പാക്ക് ചെയ്തും അല്ലാതെയും), പ്ലാവ് നഴ്സറി, ചക്കകൊണ്ടുള്ള ഉത്പന്ന നിര്‍മാണ പരിശീലനം, വിവിധ മത്സരങ്ങള്‍ എന്നിവ 14 വരെ നടക്കുന്ന മേളയിലുണ്ടാവും.
ചക്ക ഹല്‍വ, ചക്ക പുട്ടുപൊടി, ചക്ക അച്ചാര്‍, ചക്ക ചിപ്സ്, ചക്ക ഐസ്ക്രീം, ചക്കപ്പായസം, ചക്ക ബിസ്ക്കറ്റ്, ചക്ക ഷെയ്ക്ക്, വിവിധതരം പ്ലാവിന് തൈകള്‍ തുടങ്ങിയവയുമുണ്ട്. ചക്കചുള തീറ്റ മത്സരം, ചക്കക്കുരു ചുരണ്ടല്‍ മത്സരം എന്നിവ സംഘടിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."