റെയില്‍വെ ജംഗ്ഷനില്‍ ഗതാഗതക്കുരുക്ക്
ചങ്ങനാശേരി: റെയില്‍വേ ജംഗ്ഷനിലെ ട്രാഫിക്ക് സിഗ്നല്‍ ലൈറ്റുകളുടെ സമയക്രമീകരണം ഇല്ലാത്തത് ഡ്രൈവര്‍മാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുകയും ഗതാഗതക കുരുക്ക് വര്ദിക്കുകയും ചെയ്യുന്നതുകൂടാതെ അപകട സാധ്യത ഉയര്‍ത്തുകയും ചെയ്യുന്നതായി പരാതി.
ബൈപ്പാസ് റോഡിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്ക് പച്ച സിഗ്നല്‍ തെളിഞ്ഞു കഴിയുമ്പോള്‍ പതിനഞ്ച് സെക്കന്‍ഡ് മാത്രമാണ് സമയം ലഭിക്കുന്നത്. വാഴൂര്‍ റോഡിലൂടെ പോകുന്ന വാഹനക്കര്ക്ക് ഒരു മിനിറ്റിലേറെ സമയം ലഭിക്കുമ്പോഴാണ് തിരക്കേറെയുള്ള ബൈപ്പാസ് റോഡില്‍ നിന്നും സിഗ്നല്‍ ലഭിക്കുന്ന വാഹനങ്ങള്‍ക്ക് തീരെ സമയം ലഭിക്കാത്തത്. ബൈപ്പാസ് റോഡിലുടെ സഞ്ചരിക്കുന്ന വാഹനക്കള്‍ക്ക് പച്ച സിഗ്നല്‍ ലഭിച്ച് പത്തു വാഹനങ്ങള്‍ കടക്കുമ്പോഴേക്കും ചുവപ്പു സിഗ്നല്‍ വീഴും. ഇതു മൂലം റെയില്‍വേ സ്റ്റേഷന് റോഡില്‍ വാഹനങ്ങളുടെ നീണ്ട നിരയാണ് ഏതുസമയത്തും.
സമയക്രമീകരണത്തില്‍ മാറ്റം വരുത്തി പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് ആവശ്യമുയരുന്നത്. പുതുതായി കെഎസ്ടിപി സ്ഥാപിക്കുന്ന സിഗ്നല്‍ ലൈറ്റുകള്‍ക്ക് സമയക്രമീകരണ സംവിധാനമുണ്ട്. ഇവിടെയും സിഗ്നല്‍ ലൈറ്റിന് സമയക്രമീകരണം ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."