മെയ്ക്ക് ഇന്‍ ഇന്ത്യയുടെ പേരില്‍ രാജ്യത്തെ തകര്‍ക്കുന്നു: തപന്‍ സെന്‍
കൊച്ചി: മെയ്ക്ക് ഇന്‍ ഇന്ത്യയുടെ പേരില്‍ കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ തകര്‍ക്കുകയണെന്ന് സി.ഐ.ടി.യു അഖിലേന്ത്യ ജന. സെക്രട്ടറി തപന്‍ സെന്‍. കൊച്ചിയില്‍ കേന്ദ്ര പൊതുമേഖല വ്യവസായങ്ങളിലെ ട്രേഡ് യൂനിയനുകളുടെ (സി.പി.എസ്.ടി.യു) അഖിലേന്ത്യാ കണ്‍വന്‍ഷനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൊഴിലാളികള്‍ക്കെതിരേ ഭിന്ന മുഖങ്ങളിലുള്ള ആക്രമണമാണ് രാജ്യത്ത് അരങ്ങേറുന്നത്. രാജ്യത്തിന്റെ പ്രതിരോധ മേഖലയടക്കം സ്വകാര്യവല്‍ക്കരിക്കുകയാണ്. ലാഭത്തിലുള്ള മഹാരത്‌ന കമ്പനികളെപ്പോലും സ്വകാര്യവ്യക്തികള്‍ക്ക് കൈമാറുന്നുവെന്നും അദ്ദേഹം പറഞ്ഞു.സാമ്പത്തിക പരിഷ്‌കാരങ്ങളുടെ മറ സൃഷ്ടിച്ച് കേന്ദ്ര സര്‍ക്കാര്‍ പൊതുമേഖലയിലെ ജനങ്ങളുടെ മിച്ച സമ്പാദ്യം ഇല്ലാതാക്കുകയാണെന്ന് അദ്ദേഹം കണ്‍വന്‍ഷനില്‍ അഭിപ്രായപ്പെട്ടു.
ഏക്യരാഷ്ട്ര സഭയില്‍ ഇന്ത്യയിലെ തൊഴിലുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നല്‍കിയ ഉറപ്പിന് വിരുദ്ധമായ നടപടിയാണ് അദ്ദേഹം സ്വീകരിക്കുന്നതെന്ന് ഐ.എന്‍.ടി.യു.സി ദേശീയ വൈസ്പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍ പറഞ്ഞു.
വിദേശ നിക്ഷേപം ആകര്‍ഷിക്കാനായി ഇവിടുത്തെ തൊഴില്‍നിയമങ്ങളില്‍ വെള്ളം ചേര്‍ക്കുകയാണ് കേന്ദ്ര സര്‍ക്കാരെന്ന് എ.ഐ.ടി.യു.സി അഖിലേന്ത്യാ വര്‍ക്കിങ് പ്രസിഡന്റ് എച്ച്. മഹാദേവന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."