HOME
DETAILS

രാജ്യവ്യാപക പ്രക്ഷോഭത്തിന് ട്രേഡ് യൂനിയന്‍ ദേശീയ കണ്‍വന്‍ഷന്‍ ആഹ്വാനം

  
backup
April 08 2018 | 21:04 PM

%e0%b4%b0%e0%b4%be%e0%b4%9c%e0%b5%8d%e0%b4%af%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%95-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b5%8b%e0%b4%ad%e0%b4%a4%e0%b5%8d%e0%b4%a4


കൊച്ചി: കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന തൊഴിലാളി വിരുദ്ധ നടപടിക്കെതിരേ കടുത്ത പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകാന്‍ കൊച്ചിയില്‍ ചേര്‍ന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെ ട്രേഡ് യൂനിയനുകളുടെ ദേശീയ കണ്‍വന്‍ഷനില്‍ തീരുമാനം.
രാജ്യത്തെ സ്ഥിരംതൊഴില്‍ ഇല്ലാതാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനും പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളുടെ സ്വകാര്യവല്‍ക്കരണത്തിനുമെതിരേ ദേശീയ പണിമുടക്ക് ഉള്‍പ്പെടെയുള്ള പ്രക്ഷോഭവുമായി മുന്നോട്ട് പോകാന്‍ കണ്‍വന്‍ഷന്‍ ആഹ്വാനം ചെയ്തു. ഇതു സംബന്ധിച്ച പ്രഖ്യാപനത്തില്‍ സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, എ.ഐ.ടി.യു.സി, എച്ച്.എം.എസ്, എല്‍.പി.എഫ്, ജെ.എ.എഫ് ബംഗളൂരു, പി.എസ്.യു കോര്‍ഡിനേഷന്‍ കമ്മിറ്റി ഹൈദരാബാദ് എന്നീ സംഘടനകളുടെ പ്രതിനിധികള്‍ ഒപ്പുവച്ചു. രാജ്യത്തെ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലും ഒരാഴ്ചത്തെ ക്യാംപയിന്‍ സംഘടിപ്പിച്ചുകൊണ്ടായിരിക്കും പ്രക്ഷോഭ പരിപാടിക്ക് തുടക്കം കുറിക്കുക. 11 ന് സ്ഥാപനങ്ങള്‍ക്കുമുന്നില്‍ പ്രകടനം സംഘടിപ്പിക്കും.
അന്നേ ദിവസം പ്രധാനമന്ത്രിക്കും ഘനവ്യവസായങ്ങളുടെ ചുമതലയുള്ള മന്ത്രിക്കും ഫാക്‌സ് സന്ദേശം അയക്കും. തുടര്‍ന്ന് മെയ് 25ന് ഡല്‍ഹിയില്‍ ചേരുന്ന പൊതുമേഖലാസ്ഥാപനങ്ങളിലെ തൊഴിലാളികളുടെ ഐക്യകണ്‍വന്‍ഷന്‍ പ്രഷോഭത്തിനു അന്തിമ രൂപം നല്‍കും. പൊതുപണിമുടക്ക് അടക്കമുള്ള പ്രക്ഷോഭങ്ങള്‍ക്ക് തീരുമാനമെടുക്കും.തപന്‍ സെന്‍ (സി.ഐ.ടി.യു), ആര്‍. ചന്ദ്രശേഖരന്‍ (ഐ.എന്‍.ടി.യു.സി), എച്ച്. മഹാദേവന്‍ (എ.ഐ.ടി.യു.സി), തമ്പാന്‍ തോമസ് (എച്ച്.എം.എസ്), എം. ഷണ്‍മുഖന്‍ (എല്‍.പി.എഫ്), മീനാക്ഷി സുന്ദരം (ജെ.എ.എഫ്), വി. പ്രഭാകര്‍ (പി.എസ്.യു.ടി.യു കോര്‍ഡിനേഷന്‍ ഹൈദരാബാദ്) എന്നിവരാണ് പ്രഖ്യാപനത്തില്‍ ഒപ്പിട്ടത്. 2030 ഓടെ രാജ്യത്ത് മാന്യമായ തൊഴില്‍ സംസ്‌കാരം ഉറപ്പുവരുത്തുമെന്ന് ഐക്യരാഷ്ട്രസഭയില്‍ ഒപ്പിട്ടുനല്‍കിയ ഭരണാധികാരികളാണ് ഇവിടെ കടുത്ത തൊഴിലാളിവിരുദ്ധ നിലപാടുകള്‍ നടപ്പാക്കുന്നതെന്ന് കണ്‍വന്‍ഷന്‍ ചൂണ്ടിക്കാട്ടി. രാജ്യത്തെ സംഘടിത തൊഴില്‍ മേഖലയെ എങ്ങനെ തകര്‍ക്കാമെന്നതിന്റെ പരീക്ഷണശാലയാക്കി പൊതുമേഖലാസ്ഥാപനങ്ങളെ മാറ്റിയെന്ന് കണ്‍വന്‍ഷന്‍ വിലയിരുത്തി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  4 days ago
No Image

കുവൈത്തില്‍ 8 ദിവസത്തിനുള്ളില്‍ 46,000 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി

Kuwait
  •  4 days ago
No Image

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

Kuwait
  •  4 days ago
No Image

കോടതി വിമര്‍ശനത്തിന് പുല്ലുവില; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡും നടപ്പാതയും കൈയ്യേറി സി.പി.ഐ അനുകൂല സംഘടനകളുടെ സമരം

Kerala
  •  4 days ago
No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  4 days ago
No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  4 days ago
No Image

'ഇന്ത്യയിലെ തന്നെ തലയെടുപ്പുള്ള പൊതു ക്യാംപസുകളില്‍ വരെയില്ലാത്ത ഒരു ശാഠ്യം എന്തിനാണ് പി.എസ്.എം.ഒക്ക് മാത്രം' നിഖാബ് വിവാദത്തില്‍ രൂക്ഷ വിമര്‍ശനവുമായി ടി.കെ അശ്‌റഫ് 

Kerala
  •  4 days ago
No Image

റോഡ് അടച്ച് സ്‌റ്റേജ് കെട്ടിയ സംഭവം; സി.പി.എം ഏരിയാ സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി കേസെടുത്ത് പൊലിസ്

Kerala
  •  4 days ago
No Image

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മേല്‍ക്കൈ; എല്‍.ഡി.എഫില്‍ നിന്ന് മൂന്ന് പഞ്ചായത്ത് പിടിച്ചെടുത്തു

Kerala
  •  4 days ago
No Image

നെതന്യാഹുവിന്റെ വിചാരണ തുടങ്ങി

International
  •  4 days ago