കാന്‍ഡി മുസ്ലിം വിരുദ്ധ കലാപം: രണ്ട് സൈനിക മേധാവികള്‍ അറസ്റ്റില്‍
കൊളംബോ: കഴിഞ്ഞ മാസം ശ്രീലങ്കന്‍ ജില്ലയായ കാന്‍ഡിയില്‍ നടന്ന മുസ്ലിം വിരുദ്ധ വര്‍ഗീയ കലാപവുമായി ബന്ധപ്പെട്ട് രണ്ട് സൈനിക മേധാവികളെ അറസ്റ്റ് ചെയ്തു. കലാപത്തില്‍ പങ്ക് ആരോപിച്ചാണ് അറസ്റ്റ്. 2014നു ശേഷം ഇതാദ്യമായാണ് രാജ്യത്ത് സര്‍വിസിലുള്ള സൈനികര്‍ അറസ്റ്റിലാകുന്നത്.
രണ്ട് മുന്‍ സൈനികരും പൊലിസിന്റെ പിടിയിലായിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ സൈനികരെ അറസ്റ്റ് ചെയ്യാനിടയുണ്ടെന്നാണ് അറിയുന്നത്. കലാപവുമായി ബന്ധപ്പെട്ട് ഇതിനകം 342 പേരെ പിടികൂടിയിട്ടുണ്ട്.
മാര്‍ച്ച് ആറിനാണ് കാന്‍ഡിയില്‍ മുസ്ലിംകള്‍ക്കെതിരേ കലാപം പൊട്ടിപ്പുറപ്പെട്ടത്. ഇവിടത്തെ ബുദ്ധ തീവ്രവാദികളുടെ നേതൃത്വത്തിലായിരുന്നു പരക്കെ ആക്രമണം നടന്നത്. മുസ്ലിം വീടുകളും പള്ളികളും വ്യാപാര സ്ഥാപനങ്ങളുമെല്ലാം അക്രമികള്‍ അഗ്നിക്കിരയാക്കി. ഏതാനും പേര് കൊല്ലപ്പെടുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് രാജ്യത്ത് ആഴ്ചകളോളം അടിയന്തരാവസ്ഥ നിലനിന്നിരുന്നു. ഇത് അടുത്താണു പിന്‍വലിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."