ജംഇയ്യത്തുല്‍ ഉലമാ തിരുവനന്തപുരം താലൂക്കിന് പുതിയ ഭരണസമിതി
കഠിനംകുളം: ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമാ തിരുവനന്തപുരം താലൂക്കിന്റെ പുതിയ ഭരണസമിതി നിലവില്‍ വന്നു.
പ്രസിഡന്റ് കല്ലമ്പലം അര്‍ഷാദ് മൗലവി അല്‍ ഖാസിമി വൈസ് പ്രസിഡന്റ് നാസറുദ്ദീന്‍ നദ്വി പൊയ്കയില്‍, ജനറല്‍ സെക്രട്ടറി അര്‍ഷാദ് മന്നാനി മുണ്ടന്‍ചിറ, ജോയിന്റ് സെക്രട്ടറി മൗലവി നഷാദ് ബാഖവി മന്‍വിള, ഖജാന്‍ജി മുഹമ്മദ് നിസാര്‍ മൗലവി അല്‍ ഖാസിമി കല്ലാട്ടുമുക്ക് എന്നിവരെ തിരഞ്ഞെടുത്തു.
കുറ്റിച്ചല്‍ ഹസന് ബസരി മൗലവി, അബ്ദുല്‍ അസീസ് മൗലവി ചേരമാന്‍ തുരുത്ത്, സുധീര്‍ മന്നാനി പുതുക്കുറുച്ചി, ഹസന് ബാഖവി കണിയാപുരം, റജാസ് ബാഖവി ചെമ്പഴന്തി, പച്ചല്ലൂര്‍ ഇസ്മായില്‍ മൗലവി, കെ.കെ.സൈനുദ്ധീന്‍ മൗലവി, മാഹീന് മൗലവി കരമന, ദാകിര് ഹുസൈന് മൗലവി പൂന്തുറ എന്നിവരെ കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു. പരീക്ഷാ ബോര്‍ഡ് ചെയര്മാന് കെ.കെ.സുലൈമാന്‍ മൗലവി, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഹസന് ബസരി മൗലവി, കേന്ദ്ര തെരഞ്ഞെടുപ്പ് നിരീക്ഷകന് മന്‍സൂറുദ്ധീന്‍ റഷാദി എന്നിവര്‍ തെരഞ്ഞെടുപ്പ് കമ്മിറ്റിയില്‍ പങ്കെടുത്തു. പാച്ചല്ലൂര്‍ അബ്ദുല്‍ സലിം മൗലവി റിട്ടേണിംഗ് ഓഫിസറായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."