ഭൂ നികുതി അടയ്ക്കാനാവുന്നില്ല; പട്ടരുടെകുടി നിവാസികള്‍ വില്ലേജ് ഓഫിസ് മാര്‍ച്ച് നടത്തും
കൊച്ചി: ഭൂനികുതി അടയ്ക്കുന്നതിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ചൊവ്വര പട്ടരുടെകുടി നിവാസികള്‍ 12ന് വില്ലേജ് ഓഫിസ് മാര്‍ച്ചും കൂട്ടധര്‍ണയും നടത്തുമെന്ന് ഭൂമി സംരക്ഷണ സമിതി നേതാവ് പി മനോഹരന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 2006 മുതല്‍ 2016 വരെ കൃത്യമായി ഭൂനികുതി ഒടുക്കിയിരുന്നതാണ് കുടി നിവാസികള്‍. എന്നാല്‍ പിന്നീട് 2017ല്‍ വില്ലേജ് ഓഫിസ് നികുതി വാങ്ങുന്നത് നിര്‍ത്തിവെക്കുകയായിരുന്നു.
പോക്കുവരവ് ചെയ്ത് നികുതി ഒടുക്കി വന്ന ഭൂമിയില്‍ നിന്നും കരം സ്വീകരിക്കാതായതോടെ നിവാസികള്‍ പരാതികളുമായി ഓഫിസുകള്‍ കയറിയിറങ്ങുകയാണ്. എന്തുകൊണ്ടാണ് പത്തുവര്‍ഷം നികുതി ഈടാക്കിയതെന്നും ഇപ്പോള്‍ അത് നിര്‍ത്തിവെച്ചത് എന്തിനാണെന്നുമുള്ള ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്കാന് പോലും അധികൃതര്‍ തയ്യാറാകുന്നില്ല.
ഈ സാഹചര്യത്തിലാണ് കുടിയിലെ 54 കുടുംബങ്ങള്‍ സമരപാതിയിറങ്ങുന്നതെന്നു അദ്ദേഹം വിശദമാക്കി.രാവിലെ പത്തിന് നടത്തുന്ന ധര്‍ണ്ണ ടെല്‍ക്ക് ചെയര്മാന് അഡ്വ. സി.എന്‍ മോഹനന് ഉദ്ഘാടനം ചെയ്യും.
സി.പി.എം ഏരിയാ സെക്രട്ടറി സി.കെ സലിംകുമാര്‍, ടി.വി രാജന്, എന്‍.സി ഉഷാകുമാരി, ടി.ഐ കണ്ണപ്പന്, എം.പി അബു സംസാരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."