HOME
DETAILS

പാര്‍ലമെന്റ് സ്തംഭനം: പ്രതിപക്ഷത്തിനെതിരേ മോദിയുടെ ഉപവാസം നാളെ

  
backup
April 11, 2018 | 12:17 PM

modi-to-fast-tomorrow

ന്യൂഡല്‍ഹി: പാര്‍ലമെന്റ് സ്തംഭനത്തില്‍ പ്രതിപക്ഷത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഉപവാസമിരിക്കും. ദേശീയ അധ്യക്ഷന്‍ അമിത്ഷാ അടക്കമുള്ള ബി.ജെ.പി എം.പിമാരും ഉപവാസമിരിക്കുന്നുണ്ട്. പ്രതിപക്ഷം സഭ സ്തംഭിപ്പിച്ചുവെന്നു കാട്ടിയാണ് ബി.ജെ.പിയുടെ ഉപവാസ സമരം.

മോദി ഉപവാസമിരിക്കുമെങ്കിലും ചെന്നൈയില്‍ നടക്കുന്ന പ്രതിരോധ എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്യാന്‍ എത്തും. ചടങ്ങിനെത്തുന്ന പ്രതിരോധ മന്ത്രി നിര്‍മല സീതാരാമനും ഉപവാസം അനുഷ്ടിക്കുന്നുണ്ട്.

കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിലുള്ള അമിത്ഷാ ഹുബ്ബള്ളിയില്‍ പ്രവര്‍ത്തകര്‍ക്കൊപ്പം ഉപവാസിക്കും. അവരവരുടെ മണ്ഡലത്തില്‍ ഉപവാസമിരുന്നാല്‍ മതിയെന്നാണ് എം.പിമാര്‍ക്കു കിട്ടിയ നിര്‍ദേശം.

ഈമാസം ആറിന് അവസാനിച്ച ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തിലെ 22 പ്രവര്‍ത്തിദിവസങ്ങളില്‍ ഒന്നുപോലും സഭാനടപടികള്‍ പൂര്‍ണമായി നടത്താനാവാതെയാണ് പിരിഞ്ഞത്. മൊത്തം 29 പ്രവര്‍ത്തി ദിവസങ്ങളിലായി 34 മണിക്കൂറും അഞ്ചു മിനിറ്റുമാണ് ആകെ സഭ സമ്മേളിച്ചത്.


Read More... ഇരുസഭകള്‍ക്കും നഷ്ടമായത് 250 മണിക്കൂര്‍


രണ്ടുഘട്ടങ്ങളിലും മൊത്തം 30 പ്രവര്‍ത്തിദിനങ്ങളാണ് രാജ്യസഭയ്ക്ക് ഉണ്ടായത്. എന്നാല്‍, ആകെ പ്രവര്‍ത്തിച്ചതാവട്ടെ 44 മണിക്കൂര്‍ മാത്രം. സഭയ്ക്ക് നഷ്ടമായത് 121 മണിക്കൂറും. 30ല്‍ 27 ദിവസം ചോദ്യോത്തരവേള ഉണ്ടായതേയില്ല. ഇരുസഭകള്‍ക്കും കൂടി ഈ ബജറ്റ് സമ്മേളനത്തില്‍ മൊത്തം നഷ്ടമായത് 250 മണിക്കൂറാണ്.

ഇത് ബി.ജെ.പിക്കും കേന്ദ്ര സര്‍ക്കാരിനും വലിയ ക്ഷതമേല്‍പ്പിച്ചിരുന്നു. കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് അടുത്ത പശ്ചാതലത്തില്‍ കോണ്‍ഗ്രസിന് ഇത് പ്രചരണായുധം കൂടിയായി. ഇതാണ് അത്യപൂര്‍വ്വമായ ഉപവാസ സമരത്തിലിരിക്കാന്‍ ബി.ജെ.പിയെ പ്രേരിപ്പിച്ചത്.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലം ബീച്ച് പരിസരത്തു നിന്നും എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

Kerala
  •  17 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; കോഴിക്കോടിൽ ഇന്ദിരാഗാന്ധിയുടെ പ്രതിമക്ക് നേരെ ബോംബേറ്

Kerala
  •  17 days ago
No Image

തോറ്റു എന്ന് സിപിഐഎമ്മിനെ ബോധ്യപ്പെടുത്താനാണ് ബുദ്ധിമുട്ട്, അവർ അത് സമ്മതിക്കില്ല; - വി.ഡി. സതീശൻ

Kerala
  •  17 days ago
No Image

നോൾ കാർഡ് എടുക്കാൻ മറന്നോ?, ഇനി ഡിജിറ്റലാക്കാം; ഇങ്ങനെ ചെയ്താൽ മതി | Digital Nol Card

uae
  •  17 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ സ്കൂട്ടർ പൊട്ടിത്തെറിച്ചു; കോഴിക്കോടിൽ രണ്ട് പേർക്ക് പരുക്ക്

Kerala
  •  17 days ago
No Image

യുഎഇയിൽ തണുപ്പേറുന്നു; നാളെ തീരദേശ, വടക്കൻ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യത

uae
  •  17 days ago
No Image

അപ്രതീക്ഷിത തിരിച്ചടി; പട്ടാമ്പിയിൽ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിക്ക് പൂജ്യം വോട്ട്

Kerala
  •  17 days ago
No Image

ശബരിമലയിൽ ഭക്തരുടെ ഇടയിലേക്ക് ട്രാക്ടർ പാഞ്ഞുകയറി; ഒമ്പത് പേർക്ക് പരുക്ക്

Kerala
  •  17 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ഭരണ മാറ്റത്തിൻ്റെ തുടക്കം: കെ. സൈനുൽ ആബിദീൻ

Kerala
  •  17 days ago
No Image

ഉമ്മുൽ ഖുവൈനിൽ ഇ-സ്കൂട്ടർ അപകടത്തിൽ 10 വയസ്സുകാരന് ദാരുണാന്ത്യം; മുന്നറിയിപ്പുമായി പൊലിസ്

uae
  •  17 days ago