HOME
DETAILS

കൈയേറിയ ഭൂമിക്കു പകരം വേറെ ഭൂമി: സ്വകാര്യആശുപത്രിയുടെ വാഗ്ദാനം സര്‍വകക്ഷി യോഗത്തിന് വിടാന്‍ നഗരസഭാ കൗണ്‍സില്‍ തീരുമാനം

  
backup
April 13, 2018 | 5:52 AM

%e0%b4%95%e0%b5%88%e0%b4%af%e0%b5%87%e0%b4%b1%e0%b4%bf%e0%b4%af-%e0%b4%ad%e0%b5%82%e0%b4%ae%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81-%e0%b4%aa%e0%b4%95%e0%b4%b0%e0%b4%82-%e0%b4%b5%e0%b5%87

 

 

കൊടുങ്ങല്ലൂര്‍: സെക്രട്ടറിയുടെ ശുപാര്‍ശ പരിഗണിച്ചില്ല, കൈയേറിയ ഭൂമിക്ക് പകരം വേറെ ഭൂമി നല്‍കാമെന്ന സ്വകാര്യ ആശുപത്രിയുടെ വാഗ്ദാനം സര്‍വകക്ഷി യോഗത്തിന് വിടാന്‍ നഗരസഭാ കൗണ്‍സില്‍ തീരുമാനിച്ചു. ചര്‍ച്ചക്ക് ശേഷം ഐക്യകണ്‌ഠേനയാണ് ഭൂമി പ്രശ്‌നം സര്‍വകക്ഷി യോഗം വിളിച്ച് ചര്‍ച്ച ചെയ്യാന്‍ നഗരസഭാ കൗണ്‍സില്‍ തീരുമാനിച്ചത്. ക്രാഫ്റ്റ് ആശുപത്രി ഉടമയുടെ പകരം ഭൂമി എന്ന വാഗ്ദാനത്തോട് അനുകൂലമായാണ് ഭരണപക്ഷവും, പ്രതിപക്ഷത്തെ കോണ്‍ഗ്രസും പ്രതികരിച്ചത്. ബി.ജെ.പി ആദ്യം കടുത്ത നിലപാട് സ്വീകരിച്ചുവെങ്കിലും ഒടുവില്‍ സര്‍വകക്ഷി യോഗമെന്ന തീരുമാനത്തെ അംഗീകരിച്ചു.
ക്രാഫ്റ്റ് ആശുപത്രിയുമായി ഭൂമി വച്ചുമാറുന്നത് നഗരസഭക്ക് ദോഷകരമാണെന്നും, കൈയേറ്റത്തെ സാധൂകരിക്കലാകുമെന്നുമുള്ള സെക്രട്ടറിയുടെ കുറിപ്പ് യോഗം മുഖവിലക്കെടുത്തില്ല. ചന്തപ്പുരയില്‍ നഗരസഭാ സെക്രട്ടറിയുടെ ഔദ്യോഗിക വസതിയോട് ചേര്‍ന്നുള്ള 2.77 സെന്റ് ഭൂമി ക്രാഫ്റ്റ് ആശുപത്രി കൈയേറിയതായി താലൂക്ക് സര്‍വെ വിഭാഗം നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കൈയേറ്റം ഒഴിപ്പിക്കാനെത്തിയ നഗരസഭാ സെക്രട്ടറിയെയും, സംഭവമറിഞ്ഞെത്തിയ അന്നത്തെ ചെയര്‍മാന്‍ സി.സി വിപിന്‍ ചന്ദ്രനെയും ആശുപത്രി ഉടമയുടെ ബന്ധുവിന്റെ നേതൃത്വത്തില്‍ തടയുകയുണ്ടായി. പിന്നീട് കൈയേറ്റം പൊളിക്കുന്നത് തടഞ്ഞു കൊണ്ട് ആശുപത്രി ഉടമ കോടതിയില്‍ നിന്നും സ്റ്റേ നേടി. പിന്നീട് ആശുപത്രിയുടെ പുതിയ കെട്ടിട പെര്‍മിറ്റിനുള്ള അപേക്ഷ നല്‍കിയപ്പോള്‍ കെട്ടിടത്തിന്റെ പ്ലാനില്‍ കൈയേറ്റ ഭൂമി കൂടി ഉള്‍പ്പെട്ടതിനാല്‍ പെര്‍മിറ്റ് അപേക്ഷ നഗരസഭാ സെക്രട്ടറി തള്ളി. സെക്രട്ടറിയുടെ നടപടി ചോദ്യം ചെയ്ത് ക്രാഫ്റ്റ് ആശുപത്രി ഉടമ ഹൈക്കോടതിയെ സമീപിച്ചു.
കോടതി നിയോഗിച്ച കമ്മീഷന്‍ ഭൂമി അളന്നു തിട്ടപ്പെടുത്തുകയും, നഗരസഭയുടെ ഉടമസ്ഥതയിലുള്ള 2.89 സെന്റ് ഭൂമി ആശുപത്രി അധികൃതര്‍ കൈയേറിയതായി കണ്ടെത്തുകയും ചെയ്തു. കേസില്‍ കോടതി വിധി പറയാനിരിക്കെയാണ് കൈയേറിയ ഭൂമിക്ക് പകരം വേറെ ഭൂമി നല്‍കാമെന്ന വാഗ്ദാനം ആശുപത്രി അധികൃതര്‍ മുന്നോട്ട് വച്ചത്.
ഈ വാഗ്ദാനം സംബന്ധിച്ച് നഗരസഭാ കൗണ്‍സിലിന്റെ തീരുമാനം ഒരു മാസത്തിനകം അറിയിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ച സാഹചര്യത്തിലാണ് നഗരസഭാ യോഗം ഈ വിഷയം പരിഗണിച്ചത്. ഈ വിഷയത്തില്‍ നഗരസഭാ സെക്രട്ടറി നല്‍കിയ കുറിപ്പില്‍ സ്വകാര്യ ആശുപത്രിയുടെ വാഗ്ദാനം പരിഗണിക്കേണ്ടതില്ലെന്നായിരുന്നു ശുപാര്‍ശ. ഭൂമി കൈയേറ്റം വ്യക്തമായ സാഹചര്യത്തില്‍ കൈയേറിയ ഭൂമി തിരിച്ചുപിടിക്കുകയാണ് ആദ്യം ചെയ്യേണ്ടതെന്നും. പിന്നീട് നഗരസഭാ കൗണ്‍സിലിന് മുന്നില്‍ അപേക്ഷ വരുന്ന മുറക്ക് ഭൂമി കൈമാറ്റം ചര്‍ച്ച ചെയ്യാമെന്നുമാണ് സെക്രട്ടറി നിര്‍ദേശിച്ചത്.
ഭൂമി കൈമാറ്റവിഷയം സര്‍വകക്ഷി യോഗത്തിന്റെ പരിഗണനക്ക് വിടാമെന്ന നിര്‍ദേശം മുന്നോട്ട് വച്ചത് സി.പി.ഐ നേതാവും ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനുമായ സി.കെ രാമനാഥനാണ്. എന്നാല്‍ കൈയേറ്റ ഭൂമി തിരിച്ചു പിടിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ജി ഉണ്ണികൃഷ്ണന്‍ ആവശ്യപ്പെട്ടു.
കൈയേറ്റത്തിന് കാരണം നഗരസഭാ ഉദ്യോഗസ്ഥരാണെന്നും സ്വകാര്യ ആശുപത്രിയുടെ വാഗ്ദാനം നഗരസഭക്ക് ഗുണകരമാണെങ്കില്‍ പരിഗണിക്കണമെന്നുമായിരുന്നു കോണ്‍ഗ്രസ് നേതാവ് വി.എം ജോണിയുടെ നിലപാട്. സര്‍വകക്ഷി യോഗമെന്ന നിര്‍ദേശത്തെ ഭരണപക്ഷത്ത് നിന്നും സംസാരിച്ച അഡ്വ. സി.പി രമേശന്‍, എം.കെ സഗീര്‍, എം.എസ് വിനയകുമാര്‍ എന്നിവരും പിന്താങ്ങി. എന്നാല്‍ ബി.ജെ.പിയിലെ ഐ.എല്‍ ബൈജു, ടി.എസ് ജീവന്‍ ഭൂമി കൈമാറ്റത്തെ എതിര്‍ത്തു.
നഗരത്തിലെ മുഴുവന്‍ കൈയേറ്റങ്ങളും ഒഴിപ്പിക്കണമെന്നതാണ് ഭരണപക്ഷത്തിന്റെ നിലപാടെന്നും, എന്നാല്‍ ക്രാഫ്റ്റ് ഭൂമി വിഷയത്തില്‍ നഗരസഭക്ക് ഗുണകരമാണെങ്കില്‍ ആശുപത്രി ഉടമയുടെ വാഗ്ദാനം പരിഗണിക്കാവുന്നതാണെന്നും ചെയര്‍മാന്‍ കെ.ആര്‍ ജൈത്രന്‍ പറഞ്ഞു.
ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കേണ്ടതിനാല്‍ വൈകാതെ തീരുമാനമെടുക്കേണ്ടതുണ്ടെന്നും സര്‍വകക്ഷി യോഗം വിളിച്ച് വിഷയം ചര്‍ച്ച ചെയ്യാവുന്നതാണെന്നും ചെയര്‍മാന്‍ അഭിപ്രായപ്പെട്ടു. തുടര്‍ന്ന് നടന്ന ചര്‍ച്ചക്കൊടുവില്‍ സര്‍വകക്ഷി യോഗമെന്ന തീരുമാനത്തില്‍ കൗണ്‍സില്‍ എത്തിച്ചേര്‍ന്നു.
ക്രാഫ്റ്റ് ആശുപത്രിയുടെ കൈവശമുള്ള നഗരസഭാ ഭൂമി ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിലപാടെടുത്തിരുന്ന മുന്‍ നഗരസഭാ ചെയര്‍മാന്‍ സി.സി വിപിന്‍ ചന്ദ്രന്റെ അസാന്നിധ്യത്തിലാണ് നഗരസഭാ കൗണ്‍സില്‍ ഈ തീരുമാനം കൈക്കൊണ്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചരിത്രം കുറിച്ച് ഇന്ത്യൻ പെൺപട; സൗത്ത് ആഫ്രിക്കയെ കീഴടക്കി ലോക കിരീടം

Cricket
  •  5 days ago
No Image

തെരുവ് നായയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി; പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി പൊലിസ് 

National
  •  5 days ago
No Image

ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്യുന്നു; നൈജീരിയക്കെതിരെ സൈനിക നടപടി സ്വീകരിക്കുമെന്ന് ട്രംപ്

International
  •  5 days ago
No Image

സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് സന്തോഷവാര്‍ത്ത; നിര്‍ണായക സംവിധാനവുമായി കുവൈത്ത്‌

Kuwait
  •  5 days ago
No Image

വർക്കലയിൽ ട്രെയിനിൽ നിന്ന് യുവതിയെ ട്രാക്കിലേക്ക് തള്ളിയിട്ടു; പ്രതി പിടിയിൽ

crime
  •  5 days ago
No Image

മോദിയുടെ റിമോട്ട് അംബാനി-അദാനിമാരുടെ കയ്യില്‍; വലിയ നെഞ്ചുണ്ടെന്ന് കരുതി ആരും ശക്തനാവില്ല; മോദിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

National
  •  5 days ago
No Image

രാജസ്ഥാനിൽ തീർത്ഥാടകർ സഞ്ചരിച്ച മിനിബസ് ട്രക്കിലിടിച്ച് 15 പേർ മരിച്ചു

National
  •  5 days ago
No Image

ഇന്ത്യൻ ക്യാപറ്റന് 43 വർഷം പഴക്കമുള്ള നാണക്കേടിന്റെ റെക്കോർഡ്; 21-ാം നൂറ്റാണ്ടിലെ 'വില്ലൻ'

Cricket
  •  5 days ago
No Image

കുട്ടികൾക്ക് അപകടകരം; 'ലബുബു' കളിപ്പാട്ടം വിപണിയിൽ നിന്ന് നീക്കം ചെയ്യാൻ കുവൈത്ത്

Kuwait
  •  5 days ago
No Image

ഒന്നാം ക്ലാസുകരനോട് ജാതിയധിക്ഷേപം; പാന്റിനുള്ളിലേക്ക് തേളിനെ ഇട്ടു, ക്രൂരമായി മര്‍ദ്ദിച്ചു; അധ്യാപകർക്കെതിരെ കേസ് 

National
  •  5 days ago