പൊന്നാനിയില്‍ ദേശീയപാത സര്‍വേ സമാധാനപരം
പൊന്നാനി: ദേശീയപാത സ്ഥലമെടുപ്പ് സര്‍വേ വെളിയങ്കോട് പരിധിയില്‍ പൂര്‍ത്തിയായി. പൊന്നാനി നഗരസഭാ പരിധിയിലെ സര്‍വേ ആരംഭിച്ചു. സര്‍വേ 16നു തുടരും. അതിനിടെ, ചിലയിടങ്ങളില്‍ നടത്തിയ സര്‍വേയില്‍ പിഴവുകള്‍ സംഭവിച്ചതായി ആരോപണമുണ്ട്.
ഇന്നലെ നാലു ടീമുകളായി തിരിഞ്ഞു പൊന്നാനിയിലും വെളിയങ്കോട്ടുമായി നാലിടങ്ങളിലാണ് ഒരേസമയം സര്‍വേ നടന്നത്. ആറു കിലോമീറ്റര്‍ ദൂരപരിധിയിലാണ് പൊന്നാനി താലൂക്കിലെ രണ്ടാം ദിന സര്‍വേ പൂര്‍ത്തീകരിച്ചത്.
വെളിയങ്കോട് അച്ചോട്ടിച്ചിറ മുതല്‍ ബീവിപ്പടി വരെയും വെളിയങ്കോട് ഉമര്‍ഖാസി ജുമാ മസ്ജിദ് മുതല്‍ ബീവിപ്പടിവരെയും വെളിയങ്കോട് ജുമാമസ്ജിദ് മുതല്‍ പുതുപൊന്നാനി പാലം വരെയും പൊന്നാനി ആനപ്പടി മുതല്‍ പുതുപൊന്നാനി പാലം വരെയും വിവിധ ടീമുകളായാണ് സര്‍വേ നടന്നത്.
വെളിയങ്കോട് അങ്ങാടിയില്‍ സംഘര്‍ഷസാധ്യത കണക്കിലെടുത്ത് ഇരുനൂറോളം പൊലിസുകാരെയാണ് വിന്യസിച്ചിരുന്നത്. കൂടാതെ ക്വിക്ക് റെസ്‌പോണ്‍സ് ടീമിനെയും നിയോഗിച്ചിരുന്നു. അതേസമയം, യു.ഡി.എഫ്.പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു. അയ്യോട്ടിച്ചിറയില്‍ സര്‍വേ നടത്തിയപ്പോള്‍ കിഴക്കും പടിഞ്ഞാറും തമ്മില്‍ മാറിപ്പോയത് ഏറെ ബഹളത്തിനിടയാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."