കത്‌വ കൊലപാതകം: ജില്ലയില്‍ വ്യാപക പ്രതിഷേധം
കാസര്‍കോട്: ജമ്മു കാശ്മീരില്‍ എട്ടുവയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ ശക്തമായ നടപടി ആവശ്യപ്പെട്ടും നീചമായ സംഭവത്തിനെതിരേ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധത്തില്‍ അണിചേര്‍ന്നും എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് മേഖലാ കമ്മിറ്റി അണങ്കൂരില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി ഫാറൂഖ് ദാരിമി കൊല്ലമ്പാടി ഉദ്ഘാടനം ചെയ്തു.
മേഖലാ പ്രസിഡന്റ് ഇര്‍ഷാദ് ഹുദവി ബെദിര അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ലത്തീഫ് കൊല്ലമ്പാടി, യൂത്ത് ലീഗ് മുനിസിപ്പല്‍ വൈസ് പ്രസിഡന്റ് പി.എ ജലീല്‍, സലാം ചുടു വളപ്പില്‍, സാലിം ബെദിര, റൗഫ് കൊല്ലമ്പാടി, ജഅഫര്‍ ഹുദവി, ശെരീഫ് അണങ്കൂര്‍, ഹക്കിം അറന്തോട് സംബന്ധിച്ചു.
ജമ്മു കാശ്മീരിലെ കത്വയില്‍ എട്ടു വയസുകാരിയെ മൃഗീയമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയതിനെതിരേ മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി കാസര്‍കോട് നഗരത്തില്‍ നടത്തിയ റാലിയില്‍ പ്രതിഷേധമിരമ്പി.
ഫിര്‍ദൗസ് ബസാറില്‍ നിന്നാരംഭിച്ച് നഗരം ചുറ്റി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ച റാലിയില്‍ നൂറുകണക്കിനു പ്രവര്‍ത്തകര്‍ പങ്കെടുത്തു. പ്രതിഷേധ സംഗമം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ.കെ.എം അഷ്‌റഫ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍ അധ്യക്ഷനായി. ടി.എം ഇഖ്ബാല്‍, വി.എം മുനീര്‍, ടി.ഡി കബീര്‍, യൂസുഫ് ഉളുവാര്‍, ഹാരിസ് പട്ട്‌ള, മന്‍സൂര്‍ മല്ലത്ത്, എം.എ നജീബ്, നൗഷാദ് കൊത്തിക്കാല്‍, നേതാക്കളായ സഹീര്‍ ആസിഫ്, ശംസുദ്ധീന്‍ കൊളവയല്‍, സിദ്ധീഖ് സന്തോഷ് നഗര്‍, റഹൂഫ് ബാവിക്കര, കെ.കെ ബദ്‌റുദ്ധീന്‍, ഖാലിദ് പച്ചക്കാട്, ശംസുദ്ധീന്‍ കിന്നിംഗാര്‍, ബി.ടി അബ്ദുല്ലക്കുഞ്ഞി, നൗഫല്‍ തായല്‍, യു.വി ഇല്യാസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
കുമ്പള:പിഞ്ചു കുഞ്ഞുങ്ങളെ പോലും ബലാത്സംഗം ചെയ്തു കൊന്നുതള്ളുന്ന സംഘ്പരിവാര്‍ ഭീകരതയില്‍ പ്രതിഷേധിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി കുമ്പളയിലും കുഞ്ചത്തൂരിലും പ്രതിഷേധ പ്രകടനം നടത്തി. കുമ്പളയില്‍ ജില്ലാ വൈസ് പ്രസിഡന്റ് കെ. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അബ്ദുല്ലത്തീഫ് കുമ്പള അധ്യക്ഷനായി. സഫിയ സമീര്‍, ഫൗസിയ സിദ്ദീഖ്, സാഹിദ ഇല്യാസ്, ഇസ്മായീല്‍ മൂസ എന്നിവര്‍ സംസാരിച്ചു. പ്രകടനത്തിനു മണ്ഡലം കമ്മിറ്റി അംഗം ഹസന്‍ മൂസ, സിദ്ദീഖ്, അബ്ദുല്ല ഇന്‍ഫിനിറ്റി, കെ.ഐ അബ്ദുല്ലത്തീഫ്, നൗശാദ്, റഫീഖ് എന്നിവര്‍ നേതൃത്വം നല്‍കി.
കുഞ്ചത്തൂരില്‍ ജില്ലാ സെക്രട്ടറി ഫെലിക്‌സ് ഡിസൂസ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി ബഷീര്‍ ആരോ അധ്യക്ഷനായി. കാദര്‍ കുഞ്ചത്തൂര്‍, മൂസ ഇമ്രാന്‍ എന്നിവര്‍ സംസാരിച്ചു. മൊയ്തീന്‍ കുഞ്ഞി, കാദര്‍ കടപ്പുറം, അദ് നാന്‍, ഷംസുദ്ദീന്‍, അഹമദ് കുട്ടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."