ആലത്തൂരില്‍ തിയറ്റര്‍ അനുവദിക്കും: എ.കെ ബാലന്
ആലത്തൂര്‍: ഏഴ് പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന ആലത്തൂര്‍ നിയോജക മണ്ഡലത്തില്‍ സാംസ്കാരിക വകുപ്പ് സിനിമ തിയറ്റര്‍ അനുവദിക്കുമെന്ന് മന്ത്രി എ കെ ബാലന്. കെ ഡി പ്രസേനന്‍ എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 20 ലക്ഷം രൂപ ചിലവില്‍ ആലത്തൂര്‍ ദേശീയ മൈതാനിയില്‍ നിര്‍മിച്ച ഓപ്പണ്‍ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഓരോ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോഴും അപ്രായോഗിക അശാസ്ത്രീയ കള്ള പ്രചരണ വേലകള്‍ നടത്തി തകര്‍ക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും ഇതെല്ലാം മറികടന്ന് വികസന പ്രവര്‍ത്തനങ്ങള്‍ സജീവമായി നടത്തുമെന്നും മന്ത്രി പറഞ്ഞു. കെ.ഡി പ്രസേനന്‍ എം.എല്‍.എ അധ്യക്ഷനായി. ജില്ല നിര്‍മിതി കേന്ദ്രം പ്രൊജക്ട് എന്‍ജിനീയര്‍ കെ വി ജയദേവന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പ്രസിഡന്റ് സി.കെ ചാമുണ്ണി, മുന്‍ എം.എല്‍.എ വി ചെന്താമരാക്ഷന് എന്നിവര്‍ മുഖ്യാതിഥികളായി. പ്രവൃത്തി വേഗത്തില്‍ പൂര്‍ത്തിയാക്കിയ നിര്‍മിതികേന്ദ്രം പ്രൊജക്ട് എന്‍ജിനീയര്‍ കെ.വി ജയദേവന്, സൈറ്റ് എന്‍ജിനീയര്‍ സി അപ്പുക്കുട്ടന് എന്നിവരെ മന്ത്രി അനുമോദിച്ചു. ജില്ല പഞ്ചായത്തംഗം മീന കുമാരി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ രമ, പഞ്ചായത്തംഗം ബുഷറ നൗഷാദ്, എന്‍ അമീര്‍, എം മുഹമ്മദ്കുട്ടി, എം.എ ജബ്ബാര്‍, എ.കെ മുഹമ്മദ് റാഫി, എസ് ഗോപി, സി സുരേഷ് ബാബു, ആര്യാട് സനല്‍കുമാര്‍, മുസ്തഫ ബി ആലത്തൂര്‍, എം.എ നാസര്‍, കെ ശ്രീനിവാസന്, സി രാഘവന് എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.ജി ഗംഗാധരന് സ്വാഗതവും തഹസില്‍ദാര്‍ ആര്.പി സുരേഷ് നന്ദിയും പറഞ്ഞു. ആലത്തൂര്‍ ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന മാലിന്യവിമുക്ത പരിപാടിയുടെ ഉദ്ഘാടനവും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."