സി.പി.എം സംസ്ഥാനത്ത് 2000 വീടുകള്‍ നിര്‍മിച്ചു നല്‍കും: കോടിയേരി
കോതമംഗലം: സി.പി.എം സംസ്ഥാനത്ത് 2000 വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിനോടനുന്ധിച്ച് കോതമംഗലം എരിയ കമ്മിറ്റി കോട്ടപ്പടി ചേറങ്ങനാലിലും കവളങ്ങാട് എരിയ കമ്മിറ്റി നേര്യമംഗലം പുത്തന്‍കുരിശിലും നിര്‍മിച്ചു നല്കുന്ന വീടുകളുടെ താക്കോല്‍ ദാനം നേര്യമംഗലത്തും കോട്ടപ്പടിയിലും നടത്തി സംസാരിക്കുകയായിരുന്നു.
കവളങ്ങാട് കല്ലുങ്കല്‍ ശശിക്കും ചേറങ്ങനാലിപാമ്പുരി പാറയില്‍ പറേകൂടി രാജു ശാരദ ദമ്പതിക്കള്ക്കുമാണ് വീടുകള്‍ നിര്‍മിച്ചു നല്‍കിയത്. പൊളിഞ്ഞു വീഴാറായ വീട്ടിലാണ് രാജുവും കുടുംബവും താമസിച്ചിരുന്നത്. ജന്മനാ രോഗബാധിതനാണ് മകന് സുധീഷ് കൂലിപണി ചെയ്തു കിട്ടുന്ന തുച്ഛമായ വരുമാനമായിരുന്നു കുടുംബത്തിന്റെ ആശ്രയം. രാജുവിന് സ്വന്തമായുള്ള അഞ്ച് സെന്റ് സ്ഥലത്താണ് വീട് നിര്‍മിച്ചു നല്‍കിയിട്ടുള്ളത്.
പടുത വലിച്ചുകെട്ടിയാണ് പുത്തന്‍കുരിശില്‍ ശശിയും കുടുംബവും താമസിച്ചിരുന്നത്. കൂലിപണി ചെയ്തു കിട്ടുന്ന തുച്ഛമായ വരുമാനമാണ് കുടുംബത്തിന്റെ ആശ്രയം. ശശിയുടെ ഭാര്യ കഴിഞ്ഞ ആറ് വര്‍ഷത്തോളമായി തളര്‍ന്ന് കിടപ്പിലാണ്. രണ്ടിടത്തും ബ്രാഞ്ചുകളുടെ നേതൃത്വത്തില്‍ റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചിരുന്നു.
എറണാകുളം ജില്ലാ സെക്രട്ടറി പി.രാജീവ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി.എന്‍.മോഹനന്, ഗോപി കോട്ടമുറിക്കല്‍, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ പി.ആര് മുരളിധരന്, പി.എം ഇസ്മയില്‍, ജില്ലാ കമ്മിറ്റി അംഗമായ പി.എന്‍ ബാലകൃഷ്ണന്, ജോയ്സ് ജോര്‍ജ് എം.പി, ആന്റണി ജോണ്‍ എം.എല്‍.എ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."