സുജാതയും മകളും യാത്രയായത് സ്വന്തം വീടെന്ന സ്വപ്‌നം ബാക്കിയാക്കി
കുന്നംകുളം: അഞ്ഞുറ് കുന്നിലെ ക്വാറിയില്‍ മുങ്ങി മരിച്ച ഉദാഹരണം സുജാത എന്ന സിനിമ കണ്ടിറങ്ങിയ അഞ്ഞൂര്‍ക്കുന്നിലെ ചില സ്ത്രീകള്‍ സീതയോട് പറഞ്ഞു. ഇത് നിന്റെ കഥയാണെന്ന്. കഴിഞ്ഞ ദിവസം കോറിയല്‍ മുങ്ങി മരിച്ച സീതയുടെ ജീവിതം അറിയുന്നവര്‍ക്ക് അതല്ലെന്ന് പറയാനുമാകില്ല. പ്രകാശന്‍ എന്ന തമിഴ് സ്വദേശി വിവാഹം ചെയ്ത സീതയുടെ ജീവിതം തകര്‍ന്നത് തനിക്ക് ജനിച്ചത് പെണ്‍കുഞ്ഞാണെന്നതില്‍ നിന്നാണത്രെ.
പെണ്‍കുഞ്ഞ് ജനിച്ച കാരണത്താല്‍ ഭര്‍ത്താവ് ഉപേക്ഷിച്ചു പോയി. എന്നാല്‍ അതേ കുഞ്ഞിന്റെ അവകാശം സ്ഥാപിച്ച് അയാള്‍ തിരിച്ചെത്തും വിധം തന്റെ കുഞ്ഞിനെ ഉയരത്തിലെത്തിക്കുമെന്ന വാശിയിലായിരുന്നു ഇവര്‍. രാവും പകലുമില്ലാതെ ജോലിയെടുക്കും.
സ്വന്തമായ ഒരു വീടെന്ന സ്വപ്‌നം ബാക്കിവച്ചാണ് സുജാതയും മകളും ഇന്നലെ യാത്രയായത്. 2005ല്‍ നഗരസഭ സ്ഥലം വാങ്ങാന് പണം നല്‍കുകയും കാവിലക്കാട് സ്ഥലം വാങ്ങുകയും ചെയ്തു. തന്റെ സമ്പാദ്യം എല്ലാം ചേര്‍ത്തുവച്ച് വീട് വെക്കാന് ഒരാളെ ഏല്‍പിച്ചു. പാതിവഴിയിലായ വീട് പണി അന്ന് നിലച്ചതാണ്. കാട് കയറി ഇടിഞ്ഞു തൂങ്ങിയ വീട്ടിലേക്ക് ഇടക്കൊക്കെ മകളുമൊന്നിച്ച് സീതാ നടന്നെത്തും.
ഒരു പക്ഷെ തങ്ങളുടെ സ്വപ്‌നം ഊട്ടി ഉറപ്പിക്കാനായിരിക്കും അത്. 75 പിന്നിട്ട മാതാവുമായി അടുത്തകാലത്താണ് അഞ്ഞൂര്‍കുന്നിലെ വാടക വീട്ടിലേക്ക് താമസിക്കാനെത്തിയത്. മകളെ പാവറട്ടിയിലെ കൃസ്തീയ ആശ്രമത്തില്‍ താമസിപ്പിച്ചാണ് പഠിപ്പിച്ചിരുന്നത്.
നഗരസഭ നല്‍കിയ ഭൂമി വിറ്റ് ഒരു ചെറു വീടു വാങ്ങാനായിരുന്നു അവസാന ശ്രമം. അതിനായി സ്ഥലം വില്‍പന നടത്താനായുള്ള അനുമതിക്ക് കൌണ്‍സിലര്‍മാരെ നിരന്തരം കണ്ടിരുന്നു. പക്ഷെ 12 വര്‍ഷം പൂര്‍ത്തിയാക്കാതെ സ്ഥലം വില്‍ക്കാനാവില്ലെന്നായിരുന്നു മറുപടി.
എന്തിനാണ് സ്ഥലം വില്‍ക്കുന്നത് എന്ന ചോദ്യത്തിന് കൗണ്‍സിലറോട് പറഞ്ഞത് ഒരു കൊച്ചു വീട് വാങ്ങി മകളേയും കൊണ്ട് ഒന്നിച്ച താമസിക്കണമെന്നായിരുന്നു. അവളെ പിരിഞ്ഞിരിക്കുന്നതിന്റെ വേദന പങ്കുവച്ചതായും കൗണ്‍സിലര്‍ ഗീതാശശി പറയുന്നു. ജീവിതത്തില്‍ അതിക കാലം ഒന്നിച്ച ജീവിക്കാനായില്ലെങ്കിലും മരണത്തില്‍ അമ്മയും മകളും ഒന്നിച്ച് തന്നെ യാത്രയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."