ഇന്ദിരാ ആവാസ് യോജന ഭവന നിര്‍മാണ പദ്ധതി ഡിസംബര്‍ 31നകം പൂര്‍ത്തീകരിക്കാന്‍ ശ്രമം
ആലപ്പുഴ: ജില്ലയിലെ കഴിഞ്ഞ സാമ്പത്തിക വര്‍ഷം വരെയുള്ള ഇന്ദിരാ ആവാസ് യോജന ഭവന നിര്‍മാണ പദ്ധതി ഡിസംബര്‍ 31നകം പൂര്‍ത്തീകരിക്കുന്നതിന് കര്‍മപദ്ധതിക്ക് രൂപം നല്‍കി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാലിന്റെ അധ്യക്ഷതയില്‍ നടന്ന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റമാരുടേയും സെക്രട്ടറിമാരുടേയും സംയുക്ത അവലോകന യോഗമാണ് കര്‍മ പദ്ധതിക്ക് രൂപം നല്‍കിയത്.
സ്പില്‍ ഓവര്‍ വിഭാഗത്തില്‍പ്പെട്ട ഗുണഭോക്താക്കളുടെ യോഗം ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍ ബ്ലോക്ക്, ഗ്രാമപഞ്ചായത്തു തലത്തില്‍ വിളിച്ചുചേര്‍ക്കും. ഗുണഭോക്താക്കള്‍ക്കായി ബോധവല്‍ക്കരണം നടത്തും.
ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളുടെയും ഹൗസിങ് ഓഫിസര്‍മാരുടേയും വില്ലേജ് എക്‌സറ്റന്‍ഷന്‍ ഓഫീസര്‍മാരുടേയും നേതൃത്വത്തില്‍ സ്പില്‍ ഓവര്‍ വിഭാഗത്തില്‍പ്പെട്ട ഗുണഭോക്താക്കളുടെ ഭവന സന്ദര്‍ശനം നടത്തും.
അടിയന്തരമായി വീടുപണി പൂര്‍ത്തികരിക്കാനാവശ്യമായ മാര്‍ഗ നിര്‍ദേശം നല്‍കും. 2010, 2011 നു മുമ്പ് കരാര്‍ വച്ചതും ഇനിയും പൂര്‍ത്തികരിച്ചിട്ടില്ലാത്തതുമായ വീടുകളുടെ പൂര്‍ത്തീകരണത്തിന് ബന്ധപ്പെട്ട ബ്‌ളോക്ക്, ഗ്രാമപപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ സന്നദ്ധ സംഘടനകള്‍, സ്ഥാപനങ്ങള്‍, ഉദാരമതികള്‍, രാഷ്ട്രീയസംസ്‌ക്കാരികസാമുദായിക സംഘടനകള്‍ എന്നിവരുടെ സഹായത്തോടെ സാമ്പത്തിക സഹായം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കും.
ജില്ലയില്‍ ഇന്ദിര ആവാസ് യോജനയുടെ സാമ്പത്തിക ഭൗതിക നേട്ടങ്ങളും വിജയഗാഥകളും ഉള്‍ക്കൊള്ളിച്ച ഡോക്യുമെന്റേഷനായ 'കൂടണഞ്ഞവര്‍ 2016'ന്റെ പ്രകാശനം ജില്ലാ കലക്ടര്‍ ആര്‍. ഗിരിജയ്ക്ക് നല്‍കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍വഹിച്ചു. കര്‍മപദ്ധതി സംബന്ധിച്ച റിപ്പോര്‍ട്ട് ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ കെ.എം രാമകൃഷ്ണന്‍ അവതരിപ്പിച്ചു. അസിസ്റ്റന്റ് പ്രോജക്ട് ഓഫിസര്‍ ബിന്‍സ് തോമസ്, ടി.ബി ശ്രീകാന്ത് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."