HOME
DETAILS

കാട്ടാന ശല്യം; വനപാലകരെ തടഞ്ഞ് പ്രദേശവാസികളുടെ പ്രതിഷേധം

  
backup
April 18 2018 | 04:04 AM

%e0%b4%95%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%be%e0%b4%a8-%e0%b4%b6%e0%b4%b2%e0%b5%8d%e0%b4%af%e0%b4%82-%e0%b4%b5%e0%b4%a8%e0%b4%aa%e0%b4%be%e0%b4%b2%e0%b4%95%e0%b4%b0%e0%b5%86-%e0%b4%a4

 

സുല്‍ത്താന്‍ ബത്തേരി: കാട്ടാനശല്യം രൂക്ഷമായ വടക്കനാടില്‍ കാട്ടാനയെ തുരത്താനെത്തിയ വനപാലകരെ നാട്ടുകാര്‍ തടഞ്ഞുവച്ചു. തിങ്കളാഴ്ച്ച രാത്രി 8:30ഒടെ വടക്കനാട് മണലാടിയില്‍ കുറിച്യാട് റെയ്ഞ്ചര്‍ ഓഫിസര്‍ ബാബു രാജ്, ഡെപ്യൂട്ടി റെയ്ഞ്ചര്‍ രാജിവ് എന്നിവരെയാണ് പ്രദേശവാസികളായ നാട്ടുകാര്‍ തടഞ്ഞത്. പ്രദേശത്ത് ശല്യക്കാരാനായ കാട്ടുകൊമ്പന്‍ നിരന്തരമായി കൃഷിനാശം വരുത്തിട്ടും ആനയെ മയക്കുവെടിവച്ച് പിടികൂടാന്‍ നടപടി ഉണ്ടാവാത്ത സാഹചര്യത്തിലാണ് നാട്ടുകാരുടെ നേതൃത്വത്തില്‍ വനപാലകരെ തടഞ്ഞ്‌വച്ചത്. കഴിഞ്ഞ രാത്രിയില്‍ ശല്യക്കാരാനായ കാട്ടാന ജനവാസ കേന്ദ്രത്തിലിറങ്ങുകയും കൃഷി നശിപ്പിക്കുകയും ചെയ്തിരുന്നു.
പ്രദേശത്ത് കാട്ടാനയിറങ്ങിയ വിവരം കര്‍ഷകര്‍ വനപാലകരെ വിവരമറിയിച്ചെങ്കിലും ഒരു ഗാര്‍ഡിനെയും രണ്ട് വാച്ചര്‍മരെയും മാത്രമാണ് അയച്ചത്. എന്നാല്‍ എപ്രില്‍ ഏഴിനുണ്ടായ ധാരണ പ്രകാരം കാട്ടനെയെ തുരത്തുന്നതിനായി റെയ്ഞ്ചറുടെ നേത്യത്വത്തില്‍ പെട്രെളിങ് നടത്താന്‍ തിരുമാനമെടുത്തിരുന്നു.
ഇത് ലംഘിക്കപ്പെട്ടതും കര്‍ഷകരുടെ പ്രതിഷേധത്തിന് കാരണമായി. തുടര്‍ന്ന് സ്ഥലത്തെത്തിയ വാച്ചര്‍മരെയും ഗാഡിനെയും നാട്ടുകാര്‍ തടഞ്ഞുവച്ചു. ഇതറിഞ്ഞ് സ്ഥലത്തെത്തിയ റെയ്ഞ്ചറെ തടഞ്ഞുവച്ചതിന് ശേഷം വാച്ചര്‍മാരെയും ഗാഡിനെയും നാട്ടുകാര്‍ പറഞ്ഞയച്ചു.
പ്രദേശത്ത് ഡി.എഫ്.ഒ എത്തിയാല്‍ മാത്രമെ റെയ്ഞ്ചറെ വിട്ടയക്കുകയുള്ളുവെന്ന നിലപാടിലായിരുന്നു പ്രദേശവാസികള്‍. തുടര്‍ന്ന് സുല്‍ത്താന്‍ ബത്തേരി പൊലിസ് സ്ഥലത്തെത്തി ചര്‍ച്ച നടത്തിയെങ്കിലും വനപാലകരെ വിട്ടയക്കാന്‍ നാട്ടുകാര്‍ തയ്യറായില്ല. നൂറ്കണക്കിന് നാട്ടുകാര്‍ ചേര്‍ന്നാണ് വനം വകുപ്പ് ഉദ്വോഗസ്ഥരെ തടഞ്ഞ് വെച്ചത്. വൈകിട്ടോടെ ഡി.എഫ്.ഒ എന്‍.ടി സാജന്‍, ധനേഷ്‌കുമാര്‍, ഡി.വൈ.എസ്.പി, ജനപ്രതിനിധികള്‍ എന്നിവരുടെ നേത്യത്വത്തില്‍ മണലാടിയില്‍ വെച്ച് നടന്ന ചര്‍ച്ചക്ക് ശേഷമാണ് റെയ്ഞ്ചറെ വിട്ടയ്ച്ചത്. ചര്‍ച്ചയില്‍ ഗ്രാമസംരക്ഷണസമിതി ചെയര്‍മാന്‍ വടക്കനാട് കാരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ചയില്‍ അവതരിപ്പിച്ചു. മേഖലയില്‍ ശല്യക്കാരാനായ ആനയെ മയക്കുവെടിവച്ച് പിടികൂടണം, ശല്യക്കാരായ മറ്റാനകളെ കുങ്കിയാനകളെ ഉപയോഗിച്ച് തുരത്തണം.
ഡി.എഫ്.ഒയെ തടഞ്ഞുവച്ചതുമായി ബന്ധപ്പെട്ട് നാട്ടുകാരുടെ പേരില്‍ കേസുകളൊന്നും ചുമത്തരുത് എന്നി ആവിശ്യങ്ങളാണ് ചര്‍ച്ചയില്‍ പ്രദേശവാസികള്‍ ഉന്നയിച്ചത്. തെറ്റിദ്ധാരണകള്‍ പരത്തുന്ന രീതിയിലാണ് സംസാരിക്കുന്നത്, എഴാം തീയ്യതി അയ്യക്കേണ്ട റിപ്പോര്‍ട്ട് നാലുദിവസം കഴിഞ്ഞ് 11-ാം തിയതി ചര്‍ച്ച നടത്തിയതിന്റെ ലഘു റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിച്ചിരുന്നു. ആനയെ മയക്കുവെടിവെക്കുന്നതുമായി ബന്ധപ്പെട്ട വിശദമായ റിപ്പോര്‍ട്ട് പി.സി.എഫിന് അയച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മുഖ്യമന്ത്രിയുടെ അപ്പനായാലും.....'പരാമര്‍ശം നാക്കുപിഴ; ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നുവെന്ന് അന്‍വര്‍

Kerala
  •  2 months ago
No Image

ഓം പ്രകാശ് താമസിച്ച ഹോട്ടൽ മുറിയിൽ ലഹരി സാന്നിധ്യം കണ്ടെത്തിയതായി പൊലിസ് 

Kerala
  •  2 months ago
No Image

പൂരം കലക്കലില്‍ സഭയില്‍ രണ്ട് മണിക്കൂര്‍ ചര്‍ച്ച

Kerala
  •  2 months ago
No Image

ഹരിയാനയില്‍ സത്യപ്രതിജ്ഞ ശനിയാഴ്ച; നയാബ് സിങ് സെയ്‌നി മുഖ്യമന്ത്രിയായി തുടര്‍ന്നേക്കും

National
  •  2 months ago
No Image

നടന്‍ ടി.പി മാധവന്‍ അന്തരിച്ചു 

Kerala
  •  2 months ago
No Image

സ്‌കൂള്‍ കലോത്സവം: അപ്പീല്‍ തുക ഇരട്ടിയാക്കി, ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന പരമാവധി മത്സര ഇനം അഞ്ചാക്കി 

Kerala
  •  2 months ago
No Image

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് വില 56,800ല്‍ നിന്ന് 56,240ലേക്ക് 

Business
  •  2 months ago
No Image

ബാലറ്റ് ബുള്ളറ്റ്; കണക്കുതീർത്ത് ജമ്മു കശ്മിർ ജനത

National
  •  2 months ago
No Image

കലാപകാരികള്‍ക്കും ബുള്‍ഡോസര്‍ രാജിനും 'കൈ' യോടെ മറുപടി നല്‍കി നൂഹ്; മൂന്ന് മണ്ഡലങ്ങളില്‍ രണ്ടിടത്തും ബി.ജെ.പി മൂന്നാം സ്ഥാനത്ത്

National
  •  2 months ago
No Image

പെൺകുട്ടിയെ അപമാനിച്ച കേസിൽ രണ്ട് പേർ പിടിയിൽ

latest
  •  2 months ago