HOME
DETAILS

വിവാഹ വീട്ടില്‍ തര്‍ക്കം; കുടുംബത്തിലെ നാലുപേര്‍ക്ക് പരുക്ക്

  
backup
April 20, 2018 | 4:31 AM

%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b9-%e0%b4%b5%e0%b5%80%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%82

 

തുറവൂര്‍: വിവാഹ വീട്ടിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പട്ടികജാതി കുടുംബത്തിന് നേരെ ആക്രമണം. ഇരുമ്പ് വടികൊണ്ടുള്ള അടിയേറ്റ് ഗൃഹനാഥനടക്കം നാല് പേര്‍ക്ക് ഗുരുതരപരുക്ക്.
തുറവൂര്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡ് പള്ളിത്തോട് കാട്ടുതറയില്‍ കൊച്ചപ്പന്‍ (67), ഭാര്യ ചന്ദ്രിക (55), മക്കളായ രഞ്ജിനി (37), രംഗലാല്‍ (36) എന്നിവരാണ് പരുക്കേറ്റ് തുറവൂര്‍ താലൂക്കാശുപത്രിയിലുളളത്. കഴിഞ്ഞ ദിവസം രാത്രി പത്തരയ്ക്കായിരുന്നു സംഭവം.
ഇരുമ്പുവടി കൊണ്ടുള്ള അടിയേറ്റ രഞ്ജിനിയുടെ മൂക്കും വലതുകണ്ണും ചന്ദ്രികയുടെ ഇടതു കണ്ണും തകര്‍ന്നിട്ടുണ്ട്. ചന്ദ്രിക ഹൃദ്രോഗിയാണ്. വീടിനു സമീപത്തെ വിവാഹ വീട്ടില്‍ വച്ച് കൊച്ചപ്പന്റെ മകന്‍ രംഗലാലും സമീപവാസികളുമായിട്ടുണ്ടായ തര്‍ക്കമാണ് സംഘട്ടനത്തില്‍ കലാശിച്ചത്.
പിന്നീട് വീട്ടില്‍ നിന്നും രംഗലാല്‍ ബൈക്കില്‍ പുറത്തേക്ക് പോയപ്പോഴാണ് വീണ്ടും ആക്രമണം ഉണ്ടായത്. മര്‍ദ്ദനം തടയാന്‍ ശ്രമിക്കുന്നതിനിടയിലാണ് മറ്റുളളവര്‍ക്ക് അടിയേറ്റത്. രക്ഷപ്പെടാന്‍ ഇവര്‍ നിലവിളിച്ചെങ്കിലും വിവാഹ വീട്ടിലെ ബഹളം മൂലം ആരും കേട്ടില്ല. ഇത് അക്രമികള്‍ക്ക് കൂടുതല്‍ സൗകര്യമായി.
പട്ടികജാതി-പട്ടികവര്‍ഗ പീഡന നിരോധന നിയമപ്രകാരം പോലിസ് കേസ് എടുത്തിട്ടുണ്ട്. ചേര്‍ത്തല ഡി.വൈ.എസ്.പി.ക്കാണ് അന്വേഷണച്ചുമതല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിതിൻ രാജിന്റെ മരണം: കുറ്റക്കാരായ അധ്യാപകരെ ഉടൻ അറസ്റ്റ് ചെയ്യണം, ക്യാമ്പസിൽ അനിശ്ചിതകാല സമരം

Kerala
  •  3 days ago
No Image

മുസ്‌ലിം ലീഗ് വനിതാ നേതാവിനെതിരെ ലൈംഗികാധിക്ഷേപം: 'ലേറ്റസ്റ്റ്' എഡിറ്ററുടെ അപ്പീൽ സുപ്രിം കോടതി തള്ളി; ശിക്ഷ നിലനിൽക്കും

National
  •  3 days ago
No Image

കേരളത്തിൽ ചൂട് കഠിനമാകുന്നു; 12 ജില്ലകളിൽ യെല്ലോ അലർട്ട് 

Kerala
  •  3 days ago
No Image

റൊണാൾഡോയ്ക്ക് പിന്നാലെ മെസ്സിയും; കാറ്റലൻ മണ്ണിലേക്ക് തിരിച്ചെത്തി സൂപ്പർ താരം

Football
  •  3 days ago
No Image

തോൽവിയോ തോൽവി; വാങ്കഡെയിൽ പഞ്ചാബ് 'കിംഗ്‌സ് '; മുംബൈയെ തകർത്ത് ഒന്നാം സ്ഥാനത്ത്

Cricket
  •  3 days ago
No Image

പോസ്റ്റൽ വോട്ട് നിഷേധം: തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഉദ്യോഗസ്ഥർ ഹൈക്കോടതിയിൽ; അടിയന്തര ഇടപെടൽ തേടി ഹർജി

Kerala
  •  3 days ago
No Image

യുഎഇയിൽ സ്കൂൾ ബസ് സർവീസുകൾ നിർത്തിവെച്ചു; ബദൽ മാർഗ്ഗങ്ങൾ തേടി രക്ഷിതാക്കൾ

uae
  •  3 days ago
No Image

മേഘാലയയിൽ ചരിത്രപരമായ തീരുമാനം; ഇംഗ്ലീഷിനൊപ്പം ഖാസി, ഗാരോ ഭാഷകൾക്ക് ഔദ്യോഗിക ഭാഷാ പദവി, പരീക്ഷകൾ ഇനി മാതൃഭാഷയിലും

National
  •  3 days ago
No Image

ദുബൈയിലെ 'സെൻട്രൽ പാർക്ക്' തുറന്നു; ജെബൽ അലിയിൽ 82,700 ചതുരശ്ര മീറ്ററിൽ ഹരിതവിസ്മയം

uae
  •  3 days ago
No Image

സമാധാനത്തിന് രണ്ട് ഉപാധികൾ; ട്രംപിനെ വെല്ലുവിളിച്ച് ഇറാൻ, ഹോർമുസ് തുറക്കണമെന്ന് ആവശ്യം

International
  •  3 days ago