ഇരിക്കൂര്‍ ഇനി വിരല്‍ത്തുമ്പില്‍; മൊബൈല്‍ ആപ്പ് ലോഞ്ചിങ് നാളെ
ഇരിക്കൂര്‍: ഇരിക്കൂറിനെ സമ്പൂര്‍ണ ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത് രൂപകല്‍പന ചെയ്ത ഇരിക്കൂര്‍ മൊബൈല്‍ ആപ്പിന്റെ ലോഞ്ചിങ് നാളെ നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പഞ്ചായത്തിന്റെ സേവന വിവരങ്ങള്‍ ഉള്‍പ്പടെ സമഗ്രവിവരങ്ങള്‍ ലഭ്യമാക്കുന്ന ഈ മൊബൈല്‍ ആപ്പ് കണ്ണൂര്‍ ജില്ലയില്‍ ആദ്യമായി ഇരിക്കൂര്‍ പഞ്ചായത്തിലാണ് നടപ്പാക്കുന്നത്.
ഇതിലൂടെ പഞ്ചായത്തില്‍ സമര്‍പ്പിച്ച അപേക്ഷകളുടെ പുരോഗതി ഓണ്‍ലൈനില്‍ ഫയല്‍ ട്രാക്കിങ് സംവിധാനമുപയോഗിച്ച് അറിയാന്‍ സാധിക്കും. നാളെ രാവിലെ 11ന് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ കെ.സി ജോസഫ് എം.എല്‍.എ ആപ്പിന്റെ ലോഞ്ചിങ് കര്‍മം നിര്‍വഹിക്കും.
വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് കെ.ടി നസീര്‍, പഞ്ചായത്ത് സെക്രട്ടറി എം. പ്രദീപ് കുമാര്‍, അംഗങ്ങളായ ടി.പി ഫാത്തിമ, സി.വി.എന്‍ യാസറ, കെ.ആര്‍ അശ്രഫ്, പി.വി പ്രേമലത പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."