HOME
DETAILS

കത്‌വ: ബഹ്‌റൈനില്‍ ഇന്ത്യന്‍ എംബസിയുടെ മറവില്‍ പ്രവാസി പ്രതിഷേധങ്ങളെ സംഘ്പരിപാര്‍ തടയുന്നതായി റിപ്പോര്‍ട്ട്

  
backup
April 21 2018 | 16:04 PM

5645645621312

മനാമ: കശ്മീരിലെ കത്‌വയില്‍ എട്ടു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രവാസി കൂട്ടായ്മകളുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധ പരിപാടികള്‍ക്ക് ഇന്ത്യന്‍ എംബസിയുടെ മറവില്‍ സംഘ്പരിപാര്‍ തടസ്സം സൃഷ്ടിക്കുന്നതായി റിപ്പോര്‍ട്ട്.

പ്രാദേശിക ഇംഗ്ലീഷ് പത്രമായ ജി.ഡി.എന്‍ ആണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. കഴിഞ്ഞ വ്യാഴാഴ്ച പ്രതിഷേധപരിപാടി സംഘടിപ്പിക്കാനിരുന്ന മലയാളി കൂട്ടായ്മയായ 'പ്രേരണ'യുടെ സംഘാടകര്‍ക്ക് അവസാന നിമിഷം പരിപാടി നടത്താനിരുന്ന വേദിയായ 'കന്നഡ സംഘം' നിഷേധിക്കപ്പെട്ടിരുന്നു. എംബസിയുടെ നിര്‍ദേശമുള്ളതിനാല്‍ വേദി നല്‍കാനാവില്ലെന്ന് കന്നഡ സംഘം അധികൃതര്‍ ഫോണിലൂടെ തങ്ങളെ അറിയിച്ചതായി പ്രേരണയുടെ ഭാരവാഹികളിലൊരാളായ കെ.വി പങ്കജാക്ഷന്‍ പ്രതികരിച്ചതായി ജി.ഡി.എന്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇതുസംബന്ധിച്ച് പ്രതികരണം ആരാഞ്ഞ സുപ്രഭാതത്തോടും കോഴിക്കോട് സ്വദേശിയായ പങ്കജാക്ഷന്‍ സംഭവം വിശദീകരിച്ചു. 'കത്‌വ ക്രൂരതെക്കിരെ പ്രതിഷേധിക്കാനും കൊല്ലപ്പെട്ട പെണ്‍കുട്ടിയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനുമായി പ്രേരണ ബഹ്‌റൈന്റെ നേതൃത്വത്തിലാണ് പരിപാടി ഉദ്ദേശിച്ചിരുന്നത്. ഇതിനായുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ് പരിപാടി നടത്താന്‍ അനുവദിക്കരുതെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ എംബസിയില്‍ നിന്നു ഫോണ്‍ സന്ദേശം വന്നതായി കന്നഡ സംഘം വൈസ് പ്രസിഡന്റ് എന്നെ അറിയിച്ചത്.

ഇതിന്റെ നിജസ്ഥിതിയറിയാന്‍ ഉടന്‍ എംബസിയില്‍ ബന്ധപ്പെട്ടെങ്കിലും അധികൃതരുമായി സംസാരിക്കാന്‍ കഴിഞ്ഞില്ല. അടുത്ത ദിവസം എംബസിയില്‍ പോയി അന്വേഷിച്ചെങ്കിലും അവിടെ നിന്ന് ഔദ്യോഗികമായി അങ്ങനെ ഒരറിയിപ്പ് ഉണ്ടായില്ല എന്നായിരുന്നു മറുപടി. തുടര്‍ന്ന് പരിപാടി സൗത്ത് പാര്‍ക്കിലേക്ക് മാറ്റി. അവിടെയും പരിപാടി തുടങ്ങുന്നതിനു അഞ്ചു മിനിറ്റ് മുന്‍പ് പരിപാടി നടത്താന്‍ പറ്റില്ലെന്ന ഫോണ്‍ സന്ദേശം വന്നു. ഇത്തവണ മിനിസ്ട്രിയില്‍ നിന്ന് സ്‌പോണ്‍സറായ ബഹ്‌റൈനിക്ക് നേരിട്ടാണ് വിളിച്ചത് എന്നും വിളിച്ച ആളെ വ്യക്തമാക്കാന്‍ ബുദ്ധിമുട്ടാണ് എന്നുമായിരുന്നു മറുപടി. തുടര്‍ന്ന് സംഘാടകരിലൊരാളുടെ വില്ലയില്‍ വച്ചാണ് ഈ പരിപാടി നടത്തിയതെന്നും അദ്ദേഹം വിശദീകരിച്ചു. ഔദ്യോഗിക പദവികളിലുള്ള സംഘ്പരിവാര്‍ സ്വാധീനമാണിത് വ്യക്തമാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ഇതു സംബന്ധിച്ച അന്വേഷണം നടത്തി എംബസികളടക്കമുള്ള ഔദ്യോഗിക സംവിധാനങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ വെളിച്ചത്തു കൊണ്ടു വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമാനമായി ബഹ്‌റൈന്‍ കേരളീയ സമാജം കഴിഞ്ഞ തിങ്കളാഴ്ച നടത്താനിരുന്ന പരിപാടിയും അവസാന നിമിഷം റദ്ദാക്കിയിരുന്നതായി ജി.ഡി.എന്‍ റിപ്പോര്‍ട്ടിലുണ്ട്.

എംബസിയിലെ സംഘ്പരിവാര്‍ ആഭിമുഖ്യമുള്ള ചിലരുടെ ഗൂഡാലോചന പ്രതിഷേധപരിപാടികള്‍ തടസ്സപ്പെടുത്തുന്നതിന് പിന്നിലുണ്ടെന്നാണ് സാമൂഹിക മാധ്യമങ്ങളിലൂടെയും പ്രചരിക്കുന്നുണ്ട്. ഇതിനിടെ കത്‌വ സംഭവത്തില്‍ പ്രതിഷേധിച്ച ചില പ്രവാസി മലയാളികളെ ഹൂറഗുദൈബിയ പൊലിസ് സ്റ്റേഷനുകളില്‍ വിളിപ്പിച്ച് താക്കീത് നല്‍കി വിട്ടയച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഇവര്‍ക്കെതിരെ പരാതി ലഭിച്ചത് എംബസിയില്‍ നിന്നാണെന്നാണെന്നും റിപ്പോര്‍ട്ടുണ്ട്.

എന്നാല്‍ സ്വന്തം പൗരന്മാര്‍ക്ക് സംരക്ഷണം നല്‍കേണ്ട എംബസി ഇപ്രകാരം ചെയ്യുന്നത് വിശ്വസിക്കാനാവാത്തതാണെന്നാണ് ചില സാമൂഹ്യ പ്രവര്‍ത്തകര്‍ സുപ്രഭാതത്തോട് പ്രതികരിച്ചത്. അതേസമയം ഈ ആരോപണങ്ങളെല്ലാം എംബസി അധികൃതര്‍ നിഷേധിച്ചു. ഒരു പ്രതിഷേധ പരിപാടിയിലും എംബസി ഇടപെട്ടിട്ടില്ലെന്ന് സംഭവത്തേക്കുറിച്ച് അന്വേഷിച്ച മാധ്യമ പ്രവര്‍ത്തകരോട് എംബസി ഫസ്റ്റ് സെക്രട്ടറി അറിയിച്ചു.

അതാണ് വസ്തുത എങ്കില്‍ എംബസിയുടെ പേരില്‍ പരിപാടികള്‍ മുടക്കുന്നവര്‍ ആരെന്ന് അന്വേഷിക്കണമെന്നും അവര്‍ക്കെതിരെ നടപടി വേണമെന്നുമുള്ള ആവശ്യവുമായി ബഹ്‌റൈനിലെ ഇന്ത്യന്‍ സാമൂഹ്യ പ്രവര്‍ത്തകരും രംഗത്തുണ്ട്. ബഹ്‌റൈനിലെ ഇന്ത്യന്‍ സാമൂഹ്യ പ്രവര്‍ത്തകരും മാധ്യമ പ്രവര്‍ത്തകരുമുള്‍പ്പെട്ട സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലും ഇപ്പോള്‍ ഈ വിഷയം സജീവ ചര്‍ച്ചയാണ്.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രശസ്ത വൃക്കരോഗ വിദഗ്ധന്‍ Dr. ജോര്‍ജ് പി അബ്രഹാം ഫാം ഹൗസില്‍ തൂങ്ങിമരിച്ച നിലയില്‍

Kerala
  •  an hour ago
No Image

താമരശ്ശേരിയിൽ പച്ചക്കറി ലോറി മറിഞ്ഞ് അപകടം; രണ്ട് പേർക്ക് പരിക്ക്

Kerala
  •  6 hours ago
No Image

ഡാർക്ക് വെബിലൂടെ ഫ്രാൻസിൽ നിന്ന് എംഡിഎംഎ എത്തിച്ച യുവാവ് അറസ്റ്റിൽ

Kerala
  •  7 hours ago
No Image

പക്ഷിയിടിച്ച് ആകാശ മധ്യത്തിൽ എഞ്ചിന് തീപിടിച്ചു; വിമാനം അടിയന്തരമായി ലാൻഡ് ചെയ്ത് ഫെഡ്‍എക്‌സ് കാർഗോ

International
  •  7 hours ago
No Image

വിദ്യാർത്ഥികളിലെ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ മുന്നറിയിപ്പ് നൽകി യുഎഇ മന്ത്രാലയം

uae
  •  8 hours ago
No Image

കായംകുളത്ത് തൊണ്ടയിൽ മീൻ കുടുങ്ങി 24കാരൻ മരിച്ചു

Kerala
  •  8 hours ago
No Image

അർജന്റൈൻ ഇതിഹാസത്തിന് ശേഷം കളംനിറഞ്ഞ് സൂപ്പർതാരം; ഗോൾ മഴയുമായി ബാഴ്സ

Football
  •  8 hours ago
No Image

ചുങ്കത്തറ ഭീഷണി പ്രസംഗം; പി.വി. അൻവറിനെതിരെ പൊലീസ് കേസ്

Kerala
  •  8 hours ago
No Image

ഫുട്ബോളിൽ ആ സമയങ്ങളിൽ ഞാൻ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു: മെസി

Football
  •  8 hours ago
No Image

റമദാനിൽ ഗസയിലേക്കുള്ള അത്യാവശ്യ സാധനങ്ങളുടെ പ്രവേശനം ഇസ്രാഈൽ തടഞ്ഞു; ‘വിലകുറഞ്ഞ ബ്ലാക്ക്മെയിൽ’ എന്ന് ഹമാസ്

International
  •  8 hours ago