റോഡ് നവീകരണങ്ങളില്‍ അഴിമതി: പുതുതായി റബറൈസ്ഡ് ചെയ്ത റോഡുകള്‍ വിണ്ടുകീറുന്നു
ആനക്കര: റോഡ് നവീകരണങ്ങളില്‍ അഴിമതി മണക്കുന്നു.പുതുതായി റബറൈസഡ് ചെയ്ത റോഡുകള്‍ വിണ്ടുകീറുന്നു. ആനക്കര അങ്ങാടിയില്‍ കഴിഞ്ഞ ദിവസം പൂര്‍ത്തിയാക്കിയ റോഡില്‍ പലയിടത്തതും റോഡരികില്‍ കുഴികള്‍ ഉണ്ടായിട്ടുണ്ട്.റോഡ് നിരപ്പാക്കി ടാര്‍ നടത്തുന്നതില്‍ വന്ന പിഴവ് മൂലം കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ റോഡില്‍ പലയിടത്തും വെളളം നില്‍ക്കുന്നതിന് കാരണമായിട്ടുണ്ട്. ആനക്കരക്കും പുറമെ നവീകരിച്ച പാതകളിലും വിള്ളല്‍.
പടിഞ്ഞാറങ്ങാടി മുതല്‍ തൃത്താല വരെ നവീകരിച്ചറബറൈസ് പാതയിലാണ് നിറയെ വിള്ളല്‍ കാണപെടുന്നത്. വി.ടിബല്‍റാം എം.എല്‍.എ യായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷമാണ് ആസ്ഥി വികസനഫണ്ടില്‍ നിന്നും കോടികള്‍ മുടക്കി പാത നവീകരിച്ചത്. എന്നാല്‍ മിക്കഭാഗങ്ങളിലും പൊട്ടിപൊളിഞ്ഞ് ഗതാഗതഭീക്ഷണിയായി തീര്‍ന്നിരിക്കുകയാണ്.
അതിനിടെയാണ് ആലൂര്‍ ഇറക്കത്തിലും വട്ടത്താണി ഭാഗത്തുമായി വിള്ളല്‍ കാണപെടുന്നത്. റോഡിന്റെ ഇരുവശങ്ങളും വയല്‍ ആയതിനാല്‍ ഇവിടെ വിള്ളലിനൊപ്പം ഒരുവശം താഴ്ന്നിട്ടുമുണ്ട്. പൊളിഞ്ഞഭാഗങ്ങളില്‍ നേരത്തെ അറ്റകുറ്റപണിനടത്തിപോയെങ്കിലും വിള്ളല്‍ ബാധിച്ചഭാഗം തഴഞ്ഞിരിക്കുകയാണ്. കാലവര്‍ഷം പിറന്നാല്‍ റോഡിന്റെ ഭിത്തികള്‍കൂടി ഇടിഞ്ഞ് പൂര്‍ണമായും ഗതാഗതഭീക്ഷണിയാവുമോ എന്നതാണ് നാട്ടുകാരുടെ ഭയം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."